Sports

കോച്ചായി ആരെത്തും? അഭിമുഖം ഓഗസ്റ്റ് 16ന്; സ്‌കൈപ്പ് വഴി ശാസ്ത്രിയുമെത്തും

5-6 പേരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കുക എന്ന സൂചന നല്‍കിയതായും ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗം പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം ഓഗസ്റ്റ് 16ന്. അഭിമുഖം നടത്തുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗങ്ങളെ അഭിമുഖത്തിന്റെ തിയതി ബിസിസിഐ അറിയിച്ചു. 

ഓഗസ്റ്റ് 16ന് അഭിമുഖം നടത്തുന്നതിനായി മുംബൈയില്‍ എത്താന്‍ ബിസിസിഐ നിര്‍ദേശിച്ചതായും, 5-6 പേരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കുക എന്ന സൂചന നല്‍കിയതായും ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗം പറഞ്ഞു. 

നേരത്തെ, നിരവധി അപേക്ഷകരുള്ളതിനാല്‍ ഒന്നിലധികം ദിവസം അഭിമുഖം വേണ്ടി വരുമെന്നാണ് തങ്ങളെ അറിയിച്ചിരുന്നത് എന്നും സിഎസി അംഗങ്ങള്‍ പറയുന്നു. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗയ്കവാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് പരിശീലകരെ തെരഞ്ഞെടുക്കുന്നതിനുള്ള ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയിലെ അംഗങ്ങള്‍. 

പ്രഥമ പരിഗണന, രണ്ടാമത് പരിഗണിക്കേണ്ട പേര്, മൂന്നാമത് പരിഗണിക്കേണ്ട പേര് എന്നിങ്ങനെ മൂന്ന് പേരുകള്‍ ബിസിസിഐയ്ക്ക് മുന്‍പില്‍ വയ്ക്കാനാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം. മൂഡി, ഹെസന്‍, ശാസ്ത്രി എന്നിവര്‍ സ്‌കൈപ്പ് വഴി അഭിമുഖത്തില്‍ പങ്കെടുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം