Sports

കോവിഡില്‍ നിന്ന് രക്ഷപെടാന്‍ മോദിയുടെ സഹായം തേടൂ, അഫ്രീദിയോട് കേന്ദ്ര സഹമന്ത്രി

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അഫ്രീദി വ്യക്തമാക്കിയ ട്വീറ്റിന് കമന്റ് ചെയ്താണ് കേന്ദ്ര സഹമന്ത്രിയുടെ വാക്കുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; കോവിഡില്‍ നിന്ന് രക്ഷപെടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മോദിയുടെ സഹായം തേടാന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയോട് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി അഫ്രീദി വ്യക്തമാക്കിയ ട്വീറ്റിന് കമന്റ് ചെയ്താണ് കേന്ദ്ര സഹമന്ത്രിയുടെ വാക്കുകള്‍. 

പാകിസ്ഥാനിലെ ഓരോ ആശുപത്രിയെ കുറിച്ചും എനിക്ക് നന്നായി അറിയാം. കോവിഡില്‍ നിന്ന് രക്ഷപെടണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മോദിയുടെ സഹായം തേടു, പ്രതാപ് ചന്ദ്ര സാരംഗി അഫ്രീദിയോട് പറഞ്ഞു. നേരത്തെ, കോവിഡിനേക്കാള്‍ വലിയ വ്യാധിയാണ് മോദി എന്ന് അഫ്രീദി പറഞ്ഞിരുന്നു. 

മോദിക്കെതിരേയും കശ്മീരിന് എതിരെയുള്ള അഫ്രീദിയുടെ പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ച മുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും പരിശോധനയില്‍ നിര്‍ഭാഗ്യം കൊണ്ട് കോവിഡ് സ്ഥിരീകരിച്ചതായും ശനിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ അഫ്രീദി അറിയിച്ചു. 

നരേന്ദ്ര മോദി മന്ത്രിസഭയിലെ സൂഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടേയും, മൃഗസംരക്ഷണം, ക്ഷീരോത്പാദനം, ഫിഷറീസ് വകുപ്പുകളുടേയും ചുമതലയുള്ള സഹമന്ത്രിയാണ് പ്രതാപ് ചന്ദ്ര സാരംഗി. ലളിത ജീവിതം നയിക്കുന്ന സാരംഗിയെ ഒഡീഷ മോദിയെന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'