Sports

കോഹ് ലി ഓപ്പണ്‍ ചെയ്യും? വാങ്കഡെയില്‍ ജയിച്ചു കയറാന്‍ പ്ലേയിങ് ഇലവനില്‍ പരീക്ഷണം വന്നേക്കും

വാങ്കഡെയിലെ ഫ്‌ലാറ്റ് പിച്ചില്‍ വീണ്ടും ബാറ്റിങ് കരുത്ത് തെളിയിക്കാന്‍ വിന്‍ഡിസിന്റെ ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിക്കും

സമകാലിക മലയാളം ഡെസ്ക്

വാങ്കഡെ: വിക്കറ്റ് കളയാതെ കളിച്ച് അവസാന ഓവറുകളില്‍ റണ്‍സ് അടിച്ചു കൂട്ടാമെന്ന ചിന്താഗതിയില്‍ തന്നെയാണ് ഇന്ത്യന്‍ ടീം ഇപ്പോഴുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായിരുന്നു വിന്‍ഡിസിനെതിരായ കാര്യവട്ടം ട്വന്റി20. വിന്‍ഡിസ് അതിന് തക്കതായ മറുപടിയും നല്‍കി. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന മൂന്നാം ട്വന്റി20ക്ക് ഇറങ്ങുമ്പോള്‍ ആ ചിന്താഗതിയും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റവും വരുത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ ഇന്ത്യയുടെ കൈവിട്ട് പോകും...

വാങ്കഡെയിലെ ഫ്‌ലാറ്റ് പിച്ചില്‍ വീണ്ടും ബാറ്റിങ് കരുത്ത് തെളിയിക്കാന്‍ വിന്‍ഡിസിന്റെ ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിക്കും. വാങ്കഡെയില്‍ പൊള്ളാര്‍ഡിനും, സിമ്മന്‍സിനുമുള്ള മത്സര പരിചയം കൂടി പരിഗണിക്കുമ്പോള്‍ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനുണ്ട്. ഓപ്പണിങ്ങിലേക്ക് രോഹിത് ശര്‍മയ്‌ക്കൊപ്പം കോഹ് ലി കയറി പരീക്ഷണം കൂടി ഇന്ത്യയ്ക്ക് ആവശ്യമായി വരുന്നു. സാധ്യത പ്ലേയിങ് ഇലവന്‍...

വിന്‍ഡിസിനെതിരായ ആദ്യ രണ്ട് ട്വന്റി20യിലും മികവ് കാണിക്കാന്‍ രോഹിത്തിനായിട്ടില്ല. രോഹിത്തിന്റെ സ്ഥിരതയില്ലായ്മ ഇവിടെ ഇന്ത്യയ്ക്ക് തിരിച്ചടിയാവുന്നു.രോഹിത്തിനൊപ്പം നായകന്‍ കോഹ് ലി ഓപ്പണറായി ഇറങ്ങിയാലുള്ള മാറ്റം ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ മുന്‍പിലേക്കെത്തുന്നു. ബൗണ്ടറികള്‍ കണ്ടെത്തിയില്ലെങ്കില്‍ പോലും ആ സമയം സ്‌കോര്‍ ബോര്‍ഡ് മുന്‍പോട്ടു കൊണ്ടുപോകാനുള്ള കഴിവാണ് കോഹ് ലിയെ മികച്ച ട്വന്റി20 താരമാക്കുന്നത്. ഐപിഎല്ലില്‍ ബാംഗ്ലൂരിന് വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ള കോഹ് ലി രാജ്യാന്തര ട്വന്റി20യില്‍ ഓപ്പണ്‍ ചെയ്യണം എന്ന വാദം ശക്തമാണ്. 

കാര്യവട്ടത്തെ തന്റെ മികവ് ദുബെ ലോകത്തെ കാട്ടി കഴിഞ്ഞു. വാങ്കഡെയില്‍, താന്‍ ഡൊമസ്റ്റിക് മത്സരങ്ങള്‍ കളിക്കുന്ന സ്‌റ്റേഡിയത്തിലേക്ക് കളി എത്തുമ്പോള്‍ തന്റെ മികവ് ഒരിക്കല്‍ കൂടി തെളിയിക്കാനാവും ദുബെയുടെ ശ്രമം. ശ്രേയസിന് താഴെ രാഹുലിനെ ഇറക്കുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ആറാമനായി പന്തും. ദീപക് ചഹര്‍, മുഹമ്മദ് ഷമി, ചഹല്‍, കുല്‍ദീപ് എന്നിവര്‍ ബൗളിങ് നിരയിലും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നാറില്‍ നടക്കുന്നത് ടാക്‌സി ഡ്രൈവര്‍മാരുടെ ഗുണ്ടായിസം; ഊബര്‍ നിരോധിച്ചിട്ടില്ല; ആറു പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

'കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ, പക്ഷെ ഇവിടെ മുഴുവന്‍ ഇരുട്ട് ആണെന്ന് പറയരുത്'; പ്രകാശ് രാജിനോട് ദേവനന്ദ

വിദ്യാര്‍ഥികളുടെ ബസ് കണ്‍സെഷന്‍ ഇനി ആപ്പ് വഴി, എംവിഡി ലീഡ്സ് വിപുലീകരിക്കുന്നു, സ്‌കാന്‍ ചെയ്ത് യാത്ര

സ്വകാര്യ ഡിറ്റക്ടീവ്, പണം നല്‍കിയാല്‍ ആരുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കാം, പരസ്യം നല്‍കിയ ഹാക്കര്‍ അറസ്റ്റിൽ

'നിങ്ങളുടെ പാര്‍ട്ടിയിലും ഇതേപോലെ കോഴികള്‍ ഉള്ളത് കൊണ്ട് ഉളുപ്പ് ഉണ്ടാകില്ല'; വേടനെ ചേര്‍ത്തുപിടിച്ച് ഹൈബി ഈഡന്‍; വിമര്‍ശനം

SCROLL FOR NEXT