Sports

കോഹ് ലിയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത് അനുഷ്‌ക? സീറോയെ പുകഴ്ത്തി പണി വാങ്ങി കോഹ് ലി

മൂന്നാം ടെസ്റ്റിന് മുന്‍പുള്ള ഇടവേളയില്‍ വിരാട് കോഹ് ലി ഭാര്യ അനുഷ്‌കയുടെ ഏറ്റവും പുതിയ സിനിമ സീറോ കാണാനെത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

മൂന്നാം ടെസ്റ്റിന് മുന്‍പുള്ള ഇടവേളയില്‍ വിരാട് കോഹ് ലി ഭാര്യ അനുഷ്‌കയുടെ ഏറ്റവും പുതിയ സിനിമ സീറോ കാണാനെത്തിയിരുന്നു. മെല്‍ബണില്‍ സിനിമ കണ്ട് കഴിഞ്ഞ് ട്വിറ്ററില്‍ കോഹ് ലി അഭിപ്രായവും എഴുതി. കോഹ് ലിയുടെ അഭിപ്രായത്തെ ട്രോളുകയാണ് ആരാധകരിപ്പോള്‍. 

സീറോ നന്നായി ആസ്വദിച്ചു. എല്ലാവരും അവരവരുടെ റോളുകള്‍ ഭംഗിയായി ചെയ്തിട്ടുണ്ട് സിനിമയില്‍. അനുഷ്‌കയുടെ പ്രകടനം വളയെ ഇഷ്ടപ്പെട്ടു, കാരണം വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു അത്. അനുഷ്‌ക ഗംഭീരമായി തന്നെ അഭിനയിച്ചുവെന്നും കോഹ് ലി ട്വിറ്ററില്‍ കുറിച്ചു. സിനിമയെ കുറിച്ച് പൊതുവെ മോശം പ്രതികരണം ഉയരുന്നതിന് ഇടയില്‍ വന്ന കോഹ് ലിയുടെ കമന്റിനെ ട്രോളുകയാണ് ആരാധകര്‍. 

കോഹ് ലിയുടെ അക്കൗണ്ട് ഉപയോഗിക്കുന്നത് അനുഷ്‌കയാവും എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍. ഇന്ത്യന്‍ താരം രാഹുലും സീറോയെ പുകഴ്ത്തി ട്വീറ്റ് ചെയ്തിരുന്നു. അതോടെ ബോക്‌സിങ് ഡേ ടെസ്റ്റിലേക്ക് ഒരു ടീം അംഗത്തെ പ്രഖ്യാപിച്ചു കഴിഞ്ഞെന്നായി ചില ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

പ്രചാരണം ഊര്‍ജ്ജിതം, ആവേശമുയര്‍ത്തി മുന്നണികള്‍, രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയന്‍ തിരുവനന്തപുരത്ത്

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്; കനത്ത ചൂടും തുടരും

ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍, തൊഴിലന്വേഷകര്‍ക്ക് നല്ല സമയം

Today's Rashi Phalam March 31 | പുതിയ അവസരങ്ങൾ ലഭിക്കും, സാമ്പത്തികമായി ഗുണകരം

SCROLL FOR NEXT