Sports

കോഹ്‌ലിയുമായുള്ള വാക്കു തർക്കങ്ങൾ ഏറെയിഷ്ടം, ആസ്വദിക്കുന്നു; ഇന്ത്യൻ ക്യാപ്റ്റനോട് ആരാധന- ഓസീസ് നായകൻ

കളിക്കളത്തില്‍ വിരാട് കോഹ്‌ലിയുമായുള്ള അത്തരത്തിലുള്ള വാക്കുതര്‍ക്കം താന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും ആസ്വദിക്കുന്നുവെന്നും ടിം പെയ്ന്‍ 

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: പെർത്തിൽ നടന്ന ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടെ ഓസീസ് നായകൻ ടിം പെയ്നും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെട്ടത് ഏറെ ശ്രദ്ധേയമായിരുന്നു. അമ്പയർ ഇടപെട്ടാണ് അന്ന് പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം ഉണ്ടാക്കിയത്. ഓസ്‌ട്രേലിയ വിജയിച്ച ശേഷം ടിം പെയ്‌നിനോട് ബഹുമാനമില്ലാത്ത രീതിയിലാണ് പെരുമാറിയ കോഹ്‌ലി വളരെ അലസമായ രീതിയിലാണ് ഓസീ‌സ് നായകന് ഹസ്തദാനം നൽകിയത്. 

എന്നാൽ കളിക്കളത്തില്‍ വിരാട് കോഹ്‌ലിയുമായുള്ള അത്തരത്തിലുള്ള വാക്കുതര്‍ക്കം താന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും ആസ്വദിക്കുന്നുവെന്നും ടിം പെയ്ന്‍ വ്യക്തമാക്കി. കുറച്ചുകാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന സമയത്ത് കോലിയുടെ മത്സരങ്ങള്‍ കാണാനായിരുന്നു തനിക്ക് താത്പര്യം. എല്ലാ പ്രൊഫഷണല്‍ താരങ്ങളെപ്പോലെയും തോല്‍വി വെറുക്കുന്നവനാണ്‌ കോഹ്‌ലി. അദ്ദേഹം കളിക്കുന്ന രീതി എനിക്ക് ഏറെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ല. പക്ഷേ എപ്പോഴും ആരാധന തോന്നിയിട്ടുണ്ട്. അത് കളിയുടെ സ്‌റ്റൈല്‍ മാത്രമല്ല, കളിക്കളത്തിലെ സമീപനം കൊണ്ട് കൂടിയാണ്. മെല്‍ബണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് പെയ്ൻ ഇന്ത്യൻ ക്യാപ്റ്റനുമായുണ്ടായ ഉരസലിനെ കുറിച്ച് പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി