Sports

''കോഹ്‌ലി കളിക്കുന്നത്‌ മനോഹരമായിട്ടാണെന്നോ? എന്നാല്‍ ബാബര്‍ അസമിനെ നോക്കൂ, നിങ്ങള്‍ അത്ഭുതപ്പെടും''

വിരാട്‌ കോഹ്‌ ലിക്കൊപ്പം നില്‍ക്കുന്ന ബാറ്റിങ്‌ മികവാണ്‌ പാകിസ്ഥാന്റെ ബാബര്‍ അസമിന്റേതെന്ന്‌ ഓസീസ്‌ മുന്‍ താരം ടോം മൂഡി

സമകാലിക മലയാളം ഡെസ്ക്


ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്‌ ലിക്കൊപ്പം നില്‍ക്കുന്ന ബാറ്റിങ്‌ മികവാണ്‌ പാകിസ്ഥാന്റെ ബാബര്‍ അസമിന്റേതെന്ന്‌ ഓസീസ്‌ മുന്‍ താരം ടോം മൂഡി. കോഹ്‌ ലിയുടെ ബാറ്റിങ്‌ മനോഹരമാണെന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ബാബറിലേക്ക്‌ നോക്കൂ, വളരെ വിശിഷ്ടമായൊരു ബാറ്റിങ്‌ അവിടെ കാണാമെന്നും ടോം മൂഡി പറഞ്ഞു.

കഴിഞ്ഞ ഒന്ന്‌ രണ്ട്‌ വര്‍ഷത്തിന്‌ ഇടയിലെ ബാബറിന്റെ വളര്‍ച്ച വളരെ പ്രത്യേകതകളുള്ളതാണ്‌. ഈ വരുന്ന ദശകത്തിലെ മികച്ച 5 കളിക്കാരെ എടുത്താല്‍ ബാബര്‍ അസമിന്റെ പേര്‌ അതില്‍ എന്തായാലും ഉണ്ടാവും. അതില്‍ ഒരു സംശയവും വേണ്ട. കണക്കുകള്‍ വെച്ച്‌ നോക്കുമ്പോള്‍ ബാബറിന്റെ മികവ്‌ വ്യക്തമാവില്ല. കാരണം വിദേശത്ത്‌ താരത്തിന്റെ ബാറ്റിങ്‌ ശരാശരി 37 മാത്രമാണ്‌.

എന്നാല്‍ സ്വന്തം മണ്ണില്‍ 67, ടോം മൂഡി പറഞ്ഞു. വിദേശത്ത്‌ അധികം മത്സരങ്ങള്‍ ബാബര്‍ അസം കളിക്കാത്തതാണ്‌ ഇതിന്റെ പ്രധാന കാരണം. വിദേശത്ത്‌ കൂടുതല്‍ കളിച്ചതും അസമിന്റെ കരിയറിന്റെ ആദ്യ നാളുകളിലായിരുന്നു എന്നും ടോം മൂഡി ചൂണ്ടിക്കാണിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT