Sports

കോഹ്‌ലിക്ക് ഇരുപത്തിയൊന്നാം സെഞ്ച്വറി, ലീഡിനായി ഇന്ത്യ പൊരുതുന്നു

കോഹ്‌ലിക്ക് ഇരുപത്തിയൊന്നാം സെഞ്ച്വറി, ലീഡിനായി ഇന്ത്യ പൊരുതുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്കു സെഞ്ചുറി. കോഹ്ലിയുടെ മികവില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി പൊരുതുകയാണ് ഇന്ത്യ. 

മൂന്നാം ദിനം അഞ്ചിന് 183 എന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യ 80 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 269 റണ്‍സ് എന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയുടെ സ്‌കോറിന് 66 റണ്‍സ് പിന്നിലാണ് ഇന്ത്യ. 

151 പന്തില്‍ നിന്നാണ് വിരാട് കോലി 21ാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. കോഹ്ലി മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുകയായിരുന്നു നായകന്‍. 

നേരത്തെ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 335ന് പുറത്തായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21