Sports

'ക്യാച്ച് പോവട്ടെ, ആ ശ്രമം നോക്കൂ'; ധോനിയെ പുറത്താക്കാന്‍ പറന്ന് സന്ദീപ് ശര്‍മ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ കളിയില്‍ ധോനിയുടെ വിക്കറ്റ് കയ്യകലത്തില്‍ നിന്ന് അകന്നു പോയെങ്കിലും ബൗളര്‍ ഇപ്പോള്‍ കയ്യടി നേടുകയാണ്. ബൗളിങ്ങിലെ മികവിനൊപ്പം ധോനിയെ പുറത്താക്കാന്‍ ലഭിച്ച അവസരത്തില്‍ സന്ദീപ് ശര്‍മയില്‍ നിന്ന് വന്ന ശ്രമമാണ് ആരാധകര്‍ക്കിടയില്‍ സംസാര വിഷയമാവുന്നത്. 

തന്റെ രണ്ടാമത്തെ സ്‌പെല്‍ എറിയാന്‍ സന്ദീപ് ശര്‍മ ചെന്നൈ ഇന്നിങ്‌സിന്റെ 18ാം ഓവറില്‍ എത്തിയപ്പോഴാണ് സംഭവം. ഓവറിലെ അഞ്ചാമത്തെ ഡെലിവറിയില്‍ ക്രോസ് ഷോട്ടിന് ശ്രമിച്ച ധോനിയുടെ കണക്കു കൂട്ടല്‍ തെറ്റി. എഡ്ജ് ചെയ്ത് പന്ത് വായുവില്‍ ഉയര്‍ന്ന് നേരെ സന്ദീപിന്റെ ഇടത് വശത്തേക്ക്...

വലങ്കയ്യന്‍ പേസറായ സന്ദീപ് വായുവില്‍ ഉയര്‍ന്ന് പറന്ന് പന്ത് കൈക്കലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ കയ്യില്‍ നിന്ന് പന്ത് വഴുതി പോയി. അത് സന്ദീപിന്റെ കൈകളില്‍ സുരക്ഷിതമായിരുന്നു എങ്കില്‍ ഐപിഎല്ലിലെ ഏറ്റവും ക്യാച്ചുകളില്‍ ഒന്നായാനെ അത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT