Sports

ക്രിക്കറ്റില്‍ വീണ്ടും വാതുവയ്പ് വിവാദം: കര്‍ണാടക പ്രീമിയര്‍ ലീഗ് ടീം ഉടമ അറസ്റ്റില്‍

വാതുവയ്പ് കേസില്‍ കര്‍ണാടക പ്രീമിയര്‍ ലീഗ് ക്ലബ് ബെല്‍ഗാവി പാന്തേഴ്‌സ് ഉടമ അലി അസ്ഫാക് താര അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: വാതുവയ്പ് കേസില്‍ കര്‍ണാടക പ്രീമിയര്‍ ലീഗ് ക്ലബ് ബെല്‍ഗാവി പാന്തേഴ്‌സ് ഉടമ അലി അസ്ഫാക് താര അറസ്റ്റില്‍. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റാണ് കര്‍ണാടക സൂപ്പര്‍ ലീഗ്. 

ബംഗളൂരു സിറ്റി പൊലീസിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അലി അസ്ഫാകിനെ അറസ്റ്റ് ചെയ്തത്. ദുബായ് ആസ്ഥാനമായുള്ള വാതുവയ്പുകാരനുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

താരങ്ങളെക്കുറിച്ചും മത്സരങ്ങളില്‍ വാതുവയ്പ് നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണെന്ന് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ വ്യക്തമാക്കി. ലീഗിലെ മറ്റ് ടീമുകളിലെ താരങ്ങളുമായി അലിക്ക് ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ അലി വാതുവയ്പ് നടത്തിയതായി പൊലീസ് തറപ്പിച്ചു പറയുന്നു. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം ഇയളെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെയും ബിസിസിഐയുടെയും സഹായം അന്വേഷണ ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT