Sports

ക്രിക്കറ്റ് ബോള്‍ വൈറസ് വാഹകര്‍, ക്രിക്കറ്റ് ഉടന്‍ സാധ്യമല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; വിമര്‍ശനവുമായി കളിക്കാര്‍

'ക്രിക്കറ്റ് ബോളുകള്‍ കോവിഡ് വാഹകരാണ് എന്ന് വിദഗ്ധര്‍ പറയുന്നു. സുരക്ഷ ഒരുക്കി ക്രിക്കറ്റ് എങ്ങനെ നടത്താം എന്നാണ് ആലോചിക്കുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്രിക്കറ്റ് ബോള്‍ സ്വാഭാവിക വൈറസ് വാഹകരാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ക്രിക്കറ്റ് ഇപ്പോള്‍ പുനരാരംഭിക്കുന്നത് സുരക്ഷിതമല്ലെന്ന് ബോറിസ് ജോണ്‍സന്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. 

ക്രിക്കറ്റ് ബോളുകള്‍ കോവിഡ് വാഹകരാണ് എന്ന് വിദഗ്ധര്‍ പറയുന്നു. സുരക്ഷ ഒരുക്കി ക്രിക്കറ്റ് എങ്ങനെ നടത്താം എന്നാണ് ആലോചിക്കുന്നത്. എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റാന്‍ തങ്ങളിപ്പോള്‍ ആലോചിക്കുന്നില്ല എന്നും ഹൗസ് ഓഫ് കോമണ്‍സില്‍ ബോറിസ് ജോണ്‍സന്‍ പറഞ്ഞു. 

ക്ലബ് ക്രിക്കറ്റ് ഇപ്പോള്‍ പുനരാരംഭിക്കില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മൈക്കല്‍ വോണിന്റെ ട്വീറ്റ് എത്തി. എല്ലാ കളിക്കാരുടേയും പോക്കറ്റില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍. പന്തില്‍ സ്പര്‍ശിച്ച് കഴിഞ്ഞാല്‍ ഉടനെ സാനിറ്റൈസര്‍ ഉപയോഗിക്കുക. ജൂലൈ നാല് മുതല്‍ ക്ലബ് ക്രിക്കറ്റ് അനുവദിക്കണം, അനുവദിച്ചില്ലെങ്കില്‍ അത് അസംബന്ധമാവും, വോണ്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഡി സതീശനെ വെട്ടുമോ?; ചെന്നിത്തല നാളെ ഡല്‍ഹിക്ക്; ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും

ഭക്ഷണം കഴിച്ചിട്ടേ ഇറങ്ങാവുള്ളേ...; സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും, ഓൺലൈൻ ഡെലിവറിയുമില്ല

Today's Rashi Phalam May 6|ആരോഗ്യം മെച്ചപ്പെടും, ബന്ധങ്ങളിൽ സൗഹൃദം വർധിക്കും

അപ്രതീക്ഷിത ചെലവുകള്‍ വന്നേക്കാം, നിക്ഷേപങ്ങളില്‍ ജാഗ്രത പാലിക്കുക

വിജയാഹ്ലാദത്തിനിടെ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍

SCROLL FOR NEXT