Sports

ക്രിസ് ലിന്നിന്റെ തലയില്‍ നിന്ന് ആവി; ഫീല്‍ഡിങ്ങിനിടയില്‍ ലിന്നിനെ കണ്ട് ഞെട്ടി ആരാധകര്‍  

എങ്ങനെയാണ് ലിന്നിന്റെ തലയില്‍ നിന്ന് ആവി പറക്കുന്നത് എന്നതിന് ഉത്തരം തേടുകയാണ് ക്രിക്കറ്റ് പ്രേമികള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ക്രിസ് ലിന്നിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ വീഡിയോ ഒന്നുമല്ല ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സംസാര വിഷയം. എങ്ങനെയാണ് ലിന്നിന്റെ തലയില്‍ നിന്ന് ആവി പറക്കുന്നത് എന്നതിന് ഉത്തരം തേടുകയാണ് ക്രിക്കറ്റ് പ്രേമികള്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടയിലെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. 

ലാഹോര്‍ ഖലാന്‍ഡാഴ്‌സും പെഷ്വാര്‍ സല്‍മിയും തമ്മിലുള്ള പോരിന് ഇടയിലാണ് സംഭവം. ഫീല്‍ഡ് ചെയ്യവെ ക്രിസ് ലിന്നിന്റെ തനയില്‍ നിന്നും ആവി മുകളിലേക്ക് ഉയരുന്നത് വീഡിയോയില്‍ കാണാം. തന്റെ ടീമിന്റെ ബൗളിങ് പ്രകടനത്തില്‍ ലിന്‍ നിരാശ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ സംഭവമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ പറയുന്നത്. 

മഴ കളിമുടക്കിയ മത്സരത്തില്‍ പെഷ്വാര്‍ സല്‍മി ജയം പിടിച്ചു. 12 ഓവറില്‍ പെഷ്വാര്‍ കണ്ടെത്തിയ 132 റണ്‍സ് പിന്തുടര്‍ന്ന ലാഹോറിന് 16 റണ്‍സ് അകലെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. 15 പന്തില്‍ നിന്ന് 30 റണ്‍സ് അടിച്ചെടുത്ത ക്രിസ് ലിന്നിന്റെ ഇന്നിങ്‌സിനും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT