Sports

ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ യുവന്റസില്‍ കാത്തിരിക്കുന്നത് ഈ അഞ്ച് റെക്കോര്‍ഡുകള്‍; കാത്തിരുന്നു കാണാം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്ത് യുവന്റസില്‍ അഞ്ച് റെക്കോര്‍ഡുകളാണ് നില്‍ക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ളത്തിന് പുറത്ത് ലൈംഗിക പീഡനമടക്കമുള്ള വിവാദങ്ങള്‍ പുകയുമ്പോഴും പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്ത് യുവന്റസില്‍ അഞ്ച് റെക്കോര്‍ഡുകളാണ് നില്‍ക്കുന്നത്. 

ക്ലബ് കരിയറില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും റയല്‍ മാഡ്രിഡിനുമായി മികച്ച പ്രകടനം നടത്തിയ ശേഷമാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ സീരി എ ചാംപ്യന്‍മാരായ യുവന്റസിലേക്ക് ഈ സീസണില്‍ ചേക്കേറിയത്. താരത്തിന്റെ വരവ് യുവന്റസിനെ മൊത്തത്തില്‍ തന്നെ മാറ്റുകയും ചെയ്തു. 

ഗോളടി മികവ് റോണോ യുവന്റസിലും ഇപ്പോള്‍ തുടരുകയാണ്. 12 കളികളില്‍ നിന്നായി യുവന്റസിന് വേണ്ടി എട്ട് സീരി എ ഗോളുകള്‍ താരം നേടിക്കഴിഞ്ഞു. അഞ്ചോളം ഗോളുകള്‍ക്ക് അവസരമൊരുക്കാനും ക്രിസ്റ്റിയാനോയ്ക്ക് സാധിച്ചു. 

ഇനിയുള്ള എല്ലാ മത്സരങ്ങളിലും ഓരോ ഗോള്‍ വീതം നേടിയാല്‍ അഞ്ചോളം റെക്കോര്‍ഡുകള്‍ റൊണാള്‍ഡോയ്ക്ക് സ്വന്തമാക്കാം. സീസണില്‍ യുവന്റസിനായി ഏറ്റവും കൂടുതല്‍ ഗോള്‍, ഏറ്റവും കൂടുതല്‍ സീരി എ ഗോളുകള്‍, മൂന്ന് യൂറോപ്യന്‍ ലീഗുകളില്‍ ടോപ് സ്‌കോറര്‍ പദവി സ്വന്തമാക്കുന്ന താരം, മൂന്ന് ടീമുകള്‍ക്കൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം, മൂന്ന് ലീഗുകളിലും കിരീട നേട്ടം. 

ഏതാണ്ട് 90 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് യുവന്റസിനായി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയാല്‍ റൊണോ തകര്‍ക്കുക. 1925-26 കാലത്ത് ഹംഗറി താരമായിരുന്ന ഫെരന്‍സ് ഹിര്‍സര്‍ 26 കളികളില്‍ നിന്ന് 35 ഗോളുകള്‍ നേടിയ റെക്കോര്‍ഡ് ഇതുവരെ ആര്‍ക്കും തകര്‍ക്കാന്‍ സിധിച്ചിട്ടില്ല. 

സീരി എയിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന റെക്കോര്‍ഡാണ് മറ്റൊന്ന്. 2015-16 സീസണില്‍ നാപോളി താരമായിരിക്കെ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് നിലവില്‍ സീരി എയിലുള്ളത്. 36 ഗോളുകളാണ് ആ സീസണില്‍ ഹിഗ്വെയ്ന്‍ നേടിയത്. ഇത്തവണ അത് സ്വന്തമാക്കാനുള്ള അവസരമാണ് റൊണാള്‍ഡോയ്ക്കുള്ളത്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കവെ ഒരു സീസണില്‍ പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ പദവി സ്വന്തമാക്കിയ പോര്‍ച്ചുഗല്‍ നായകന്‍ റയല്‍ മാഡ്രിഡില്‍ കളിക്കവെ ലാ ലിഗയില്‍ മൂന്ന് തവണ ടോപ് സ്‌കോററായിരുന്നു. ഇത്തവണ സീരി എയിലും നേട്ടത്തിലെത്തിയാല്‍ അതും റെക്കോര്‍ഡാകും. മൂന്ന് ലീഗുകളില്‍ ടോപ് സ്‌കോറര്‍ പദവിയിലെത്തുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരമായി മാറാനുമുള്ള അവസരമാണ് റോണോയ്ക്കുള്ളത്. 

മൂന്ന് ടീമുകള്‍ക്കൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റിയാനോയെ കാത്തിരിക്കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ഒരു തവണയും റയല്‍ മാഡ്രിഡിനൊപ്പം നാല് തവണയും കിരീടം നേടിയ താരം ഇത്തവണ യുവന്റസിനൊപ്പം നേടുമോ എന്ന് കാത്തിരുന്നു കാണാം. നേരത്തെ ഇത്തരമൊരു നേട്ടം സ്വന്തമാക്കിയ ഏക താരം മുന്‍ ഡച്ച് താരം ക്ലാരന്‍സ് സീഡോര്‍ഫ് മാത്രമാണ്. അയാക്‌സ്, എസി മിലാന്‍, റയല്‍ മാഡ്രിഡ് ടീമുകള്‍ക്കൊപ്പമാണ് സീഡോര്‍ഫിന്റെ നേട്ടം. 

മൂന്ന് വ്യത്യസ്ത യൂറോപ്യന്‍ ലീഗുകളിലെ കിരീട നേട്ടമെന്ന റെക്കോര്‍ഡ് ഈ സീസണില്‍ തന്നെ ക്രിസ്റ്റിയാനോ സ്വന്തമാക്കിയേക്കും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം പ്രീമിയര്‍ ലീഗ്, റയലിനൊപ്പം ലാ ലിഗ കിരീടങ്ങള്‍ നേരത്തെ ക്രിസ്റ്റ്യാനോ നേടിയിരുന്നു. നിലവില്‍ സീരി എയില്‍ എതിരാളികളില്ലാതെ തുടര്‍ച്ചയായ എട്ടാം കിരീടമെന്ന നേട്ടത്തിലേക്കാണ് യുവന്റസ് കുതിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

SCROLL FOR NEXT