Sports

ക്രിസ്റ്റിയാനോയുടെ മികവില്‍ യുവന്റ്‌സിന് തകര്‍പ്പന്‍ ജയം; ലിച്ചെയെ തകര്‍ത്തത് 4-0ന് 

ക്രിസ്റ്റിയാനോയും ഡിബാലയും ഹിഗ്വെയ്‌നും ഗോള്‍ വല കുലുക്കിയതോടെ എതിരില്ലാത്ത നാല് ഗോളിനാണ് ലിച്ചെയെ യുവന്റ്‌സ് തകര്‍ത്തത്

Author : സമകാലിക മലയാളം ഡെസ്ക്

റോം: സീരി എ കിരീട പോരില്‍ തകര്‍പ്പന്‍ ജയത്തോടെ ലീഡ് ഉയര്‍ത്തി യുവന്റ്‌സ്. ക്രിസ്റ്റിയാനോയും ഡിബാലയും ഹിഗ്വെയ്‌നും ഗോള്‍ വല കുലുക്കിയതോടെ എതിരില്ലാത്ത നാല് ഗോളിനാണ് ലിച്ചെയെ യുവന്റ്‌സ് തകര്‍ത്തത്. 

രണ്ടാം പകുതിയിലാണ് യുവന്റ്‌സിന്റെ നാല് ഗോളുകളും പിറന്നത്. 53ാം മിനിറ്റില്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ഡിബാലയും, 62ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോയും, 83ാം മിനിറ്റില്‍ ഹിഗ്വെയ്‌നും, 85ാം മിനിറ്റില്‍ ഡെ ലിജ്റ്റും ഗോള്‍ വല കുലുക്കി. 

ആദ്യ പകുതിയുടെ 31ാം മിനിറ്റില്‍ ഫോബിയോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയത് ലിച്ചെയ്ക്ക് ഇരട്ടി പ്രഹരമായി. ലുകാ റൊസെറ്റിനിയുടെ ഫൗളിലാണ് യുവന്റ്‌സിന് പെനാല്‍റ്റി ലഭിച്ചത്. പെനാല്‍റ്റിക്ക് പുറമെ രണ്ട് ഗോളുകള്‍ക്കും ക്രിസ്റ്റിയാനോ വഴിയൊരുക്കി. 83ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ബാക്ക് ഹീല്‍ പാസില്‍ നിന്നാണ് ഹിഗ്വെയ്ന്‍ ഗോള്‍വല കുലുക്കിയത്. 

പോയിന്റ് ടേബിളില്‍ 28 കളിയില്‍ നിന്ന് 22 ജയത്തോടെ 69 പോയിന്റുമായാണ് യുവന്റ്‌സ് ഒന്നാമത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ലാസിയോക്കുള്ളത് 27 കളിയില്‍ നിന്ന് 62 പോയിന്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

33 മലയാളികളെ കാണാനില്ല; കാണാതായവരില്‍ 288 ഇന്ത്യക്കാര്‍; സംസ്ഥാനങ്ങളുടെ പട്ടിക പുറത്തുവിട്ട് വിദേശകാര്യമന്ത്രാലയം

ട്രെയിനിൽ നിന്ന് ഐപാഡും മൊബൈലും കവർന്ന സംഭവം; മധ്യപ്രദേശ് സ്വദേശി 24 മണിക്കൂറിനകം പിടിയിൽ

'ഇന്ദ്രന്‍ കാര്‍ന്നോരുടെ വീട്ടില്‍ ഓണസദ്യ'; 'പൂര്‍ത്തിരാജിനെ' കണ്ടില്ലെന്ന് കമന്റ്; വായടപ്പിച്ച് മല്ലികാമ്മയുടെ മറുപടി

കെഎസ്എഫ്ഡിസിയുടെ 'വിക്ടോറിയ' വിദേശ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍

നാരങ്ങ മുറിച്ച് മഴ മാറ്റിയെന്ന് ബിജെപി എംപി; വിലക്കയറ്റം നിര്‍ത്താന്‍ ഒന്നുകൂടി മുറിക്കണമെന്ന് കോണ്‍ഗ്രസ്