Sports

ക്രിസ്റ്റ്യാനോയുമായി നല്ല ബന്ധം, അകറ്റി നിര്‍ത്തുക മെസിയെ മാത്രമെന്ന് മോഡ്രിച്ച്‌

മനോഹരമായ ആറ് വര്‍ഷമാണ് ഞങ്ങള്‍ റയലില്‍ പങ്കിട്ടത്. ഞങ്ങള്‍ ഇരുവരും തമ്മില്‍ സൗഹൃദവും പരസ്പര ബഹുമാനവും ഈ നാളുകളില്‍ ഉടലെടുത്തു

സമകാലിക മലയാളം ഡെസ്ക്

ഫിഫിയുടെ സുവര്‍ണ താരമായതിന് പിന്നാലെ ക്രിസ്റ്റ്യാനോയുമായി അകല്‍ച്ചയാണെന്ന രീതിയിലെ വാര്‍ത്തകള്‍ നിഷേധിച്ച് ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്. ക്രിസ്റ്റിയാനോയുമായുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഇപ്പോഴും സംഭവിച്ചിട്ടില്ല. എന്നാല്‍ മെസിക്കൊപ്പം ഒരിക്കലും കളിക്കില്ലെന്നും മോഡ്രിച്ച് പറയുന്നു. 

മനോഹരമായ ആറ് വര്‍ഷമാണ് ഞങ്ങള്‍ റയലില്‍ പങ്കിട്ടത്. ഞങ്ങള്‍ ഇരുവരും തമ്മില്‍ സൗഹൃദവും പരസ്പര ബഹുമാനവും ഈ നാളുകളില്‍ ഉടലെടുത്തു. ക്രിസ്റ്റ്യാനോ യുവന്റ്‌സില്‍ നിന്നും പോയതിന് ശേഷവും ഞങ്ങള്‍ സൗഹൃദം തുടരുന്നുണ്ട്. സന്ദേശങ്ങള്‍ അയക്കും. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ അകല്‍ച്ചയിലാണെന്ന് വരുത്തി തീര്‍ക്കുവാനാണ് ചിലരുടെ ശ്രമം. എന്നാലത് ശരിയല്ലെന്നും മോഡ്രിച്ച് വ്യക്തമാക്കി. 

മെസിക്ക് ഒപ്പം കളിക്കാന്‍ ആഗ്രഹമില്ലെന്ന കാര്യവും മോഡ്രിച്ച് തുറന്നു പറയുന്നു. മെസിക്കെതിരെ ഞാന്‍ കളിക്കും, ഒപ്പം കളിക്കില്ല. ചരിത്രത്തിലെ മികച്ച കളിക്കാരനാണ് മെസി. പക്ഷേ ഞാന്‍ ഒരിക്കലും മെസിക്കൊപ്പം കളിക്കില്ലാ എന്ന് മോഡ്രിച്ച് ഉറപ്പിച്ചു പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

ഭക്ഷണ അലർജി: നിങ്ങൾ നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

SCROLL FOR NEXT