Sports

ക്രിസ്റ്റ്യാനോയേക്കാള്‍ കൂടുതല്‍ പ്രതിഫലം വേണം; സമ്മര്‍ദ്ദം ചെലുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരം

പ്രതിഫലത്തിന്റെ കാര്യത്തില്‍ മെസിക്കും നെയ്മര്‍ക്കും താഴെ, ക്രിസ്റ്റ്യാനോയ്ക്ക് മുകളില്‍

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ട് പോവുന്നതിനുള്ള താത്പര്യം പല വട്ടം ഫ്രഞ്ച് താരം പോള്‍ പോഗ്ബ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരത്തെ ഓള്‍ഡ് ട്രഫോര്‍ഡില്‍ നിന്ന് വിടാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡും തയ്യാറല്ല. ഈ സമയം ഉയര്‍ന്ന പ്രതിഫലത്തോടെ തന്റെ കരാര്‍ പുതുക്കാനുള്ള സമ്മര്‍ദ്ദമാണ് പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മുന്‍പില്‍ വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

ലോക ഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന മൂന്നാമത്തെ താരമാവുകയാണ് പോഗ്ബയുടെ ലക്ഷ്യം. പ്രതിഫലത്തിന്റെ കാര്യത്തില്‍ മെസിക്കും നെയ്മര്‍ക്കും താഴെ, ക്രിസ്റ്റ്യാനോയ്ക്ക് മുകളില്‍ പോഗ്ബയെത്തും, ഫ്രഞ്ച് താരം ആവശ്യപ്പെടുന്ന പ്രതിഫലം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമ്മതിച്ചാല്‍. 

31 മില്യണ്‍ യൂറോയുടെ കരാറാണ് പോഗ്ബയുടെ ആവശ്യമെന്ന് ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കുന്നതിലും ഉയര്‍ന്ന പ്രതിഫലമാണിത്. മറ്റൊരിടത്ത് മറ്റ് വെല്ലുവിളികള്‍ സ്വീകരിക്കേണ്ട സമയമായി എന്നാണ് പോഗ്ബ പറഞ്ഞിരുന്നത്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പൂര്‍ണ പരാജയമായിരുന്നു. പുതിയ സീസണിലും പ്രതീക്ഷ നല്‍കുന്ന പ്രകടനം റെഡ് ഡെവിള്‍സില്‍ നിന്നും വന്നിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചീഫ് ജസ്റ്റിസിന്റെ ലണ്ടനിലെ പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍; പാറ്റ പരാമര്‍ശത്തില്‍ ചോദ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍, അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍- വിഡിയോ

Today's Rashi Phalam June 6|നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും, ധനലാഭത്തിന് സാധ്യത

കോക്രോച്ച് പാര്‍ട്ടിയുടെ പരസ്യ പ്രതിഷേധം; അഭിജിത് ദീപ്‌കെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും

റെഡ് അലര്‍ട്ട്: ഇന്ന് നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

SCROLL FOR NEXT