Sports

ക്രിസ്റ്റ്യാനോയ്ക്ക് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ നഷ്ടമാകും? അതിരുവിട്ട ആഘോഷത്തിനെതിരെ നടപടി വരുന്നു

ആദ്യ പാദത്തില്‍ ജയം പിടിച്ചതിന് ശേഷം അത്‌ലറ്റിക്കോ മാനേജര്‍ നടത്തിയ സെലിബ്രേഷനെ കളിയാക്കിയായിരുന്നു ക്രിസ്റ്റിയാനോയുടെ ആഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റിയാനോയുടെ തകര്‍പ്പന്‍ ഹാട്രിക്കായിരുന്നു യുവന്റ്‌സിനെ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിച്ചത്. അത്‌ലറ്റിക്കോ മാഡ്രിഡിനോട് രണ്ട് ഗോളുകള്‍ക്ക് തോറ്റ് തുടങ്ങിയ പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ നിന്നും ക്രിസ്റ്റ്യാനോയുടെ ചിറകിലേറി ക്വാര്‍ട്ടറിലേക്ക്. പൊന്നും വില കൊടുത്ത് ഈ മുപ്പത്തിമൂന്നുകാരനെ സ്വന്തമാക്കിയത് വെറുതയല്ലെന്ന് യുവന്റ്‌സ് അവിടെ വ്യക്തമാക്കുകയും ചെയ്തു. 

പക്ഷേ ആ തകര്‍പ്പന്‍ കളിക്കിടയില്‍ ക്രിസ്റ്റ്യാനോയ്ക്ക് തിരിച്ചടിയാവുന്ന മറ്റൊരു സംഭവവുമുണ്ടായി. ചാമ്പ്യന്‍സ് ലീഗില്‍ വിലക്ക് നേരിടേണ്ടി വന്നേക്കാവുന്ന നടപടിയാണ് ക്രിസ്റ്റ്യാനോയുടെ ഭാഗത്ത് നിന്നും ഗ്രൗണ്ടിലുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. ക്രിസ്റ്റിയാനോയുടെ ഗോള്‍ സെലിബ്രേഷനാണ് വിവാദമായിരിക്കുന്നത്. 

പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തില്‍ ജയം പിടിച്ചതിന് ശേഷം അത്‌ലറ്റിക്കോ മാനേജര്‍ നടത്തിയ സെലിബ്രേഷനെ കളിയാക്കിയായിരുന്നു ക്രിസ്റ്റിയാനോയുടെ ആഘോഷം. അത്‌ലറ്റിക്കോ മാഡ്രിഡ് മാനേജര്‍ ഡിഗോ സിമോണിന് ഇതേ സ്‌റ്റൈലിലെ ആഘോഷത്തിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്നിരുന്നു. 

പിഴയോ, അടുത്ത മത്സരത്തില്‍ വിലക്കോ ആയിരിക്കും ക്രിസ്റ്റിയാനോയ്ക്ക് നേരിടേണ്ടി വരിക എന്നാണ് റിപ്പോര്‍ട്ട്. ഞാന്‍ ചെയ്ത അതേ ഉദ്ദേശത്തില്‍ തന്നെയാണ് ക്രിസ്റ്റിയാനോയും അങ്ങിനെ ആഘോഷിച്ചത് എന്നാണ് സിമോണ്‍ പ്രതികരിച്ചത്. എങ്കിലും, നിലവില്‍ ലോക ഫുട്‌ബോളിലെ മികച്ച കളിക്കാരനാണ് ക്രിസ്റ്റിയാനോ എന്നും സിമോണ്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; ഏഴ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Weekly horoscope (June 21- June 27, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam June 22|സന്തോഷകരമായ ഒരു വാർത്ത കേൾക്കും, കാര്യങ്ങൾ അനുകൂലമാകും

67 മിനിറ്റ് മാത്രം കളത്തിൽ; 3 ​ഗോൾ 2 അസിസ്റ്റ്! ഇതാ ജർമൻ പവർഹൗസിലെ 'തീപ്പൊരി'