ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; ഏഴ് പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

Shigella
Representational Imagefile
Edited By:
Updated on
1 min read

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മാവൂര്‍ സ്വദേശിയായ 54കാരിയാണ് മരിച്ചത്. ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിലായാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Shigella
ആവി പിടിക്കുന്നതിനിടെ പൊള്ളലേറ്റു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

അതേസമയം, കോഴിക്കോട്ട് ആശങ്ക പടര്‍ത്തിയ നിപ വൈറസ് ബാധ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെയെല്ലാം ഫലം നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്നാല്‍, നിലവില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണ് ഉള്ളത്. രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് നിരീക്ഷണത്തിനായി ഇന്ന് ആശുപത്രിയില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സമ്പര്‍ക്കപട്ടികയില്‍ നിന്ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു ഇതുവരെ പരിശോധിച്ച എല്ലാവരുടെയും സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇത് 4 പേര്‍ വളരെ ഉയര്‍ന്ന റിസ്‌ക് ഭാഗത്തില്‍പ്പെട്ടവരും, 14 പേര്‍ ഉയര്‍ന്ന ഭാഗത്തില്‍ പെട്ടവരും 86 പേര്‍ കുറഞ്ഞ റിസ്‌ക് ഭാഗത്തില്‍പ്പെട്ടവരും ആണ്.

Shigella
തെരുവില്‍ അന്തിയുറങ്ങിയ മനുഷ്യന്‍, വിടപറയുമ്പോള്‍ തുണിസഞ്ചിയില്‍ ബാക്കിവെച്ചത് ഒരു ലക്ഷത്തിലധികം രൂപ!
Shigella
പൈതൽ മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഇടിമിന്നലേറ്റ് മരിച്ചു: ഭർത്താവിന് ഗുരുതര പരിക്ക്
Shigella
പൈതൽ മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഇടിമിന്നലേറ്റ് മരിച്ചു: ഭർത്താവിന് ഗുരുതര പരിക്ക്
Summary

One more person dies from Shigella; seven new cases confirmed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com