പൈതൽ മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി ഇടിമിന്നലേറ്റ് മരിച്ചു: ഭർത്താവിന് ഗുരുതര പരിക്ക്

വ്യൂ പോയിന്റിൽ എത്തിയപ്പോഴാണ് അപകടം
young woman died lightning Paithalmala
അഞ്ജു മാത്യു, lightning
Updated on
1 min read

കണ്ണൂർ: ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.

വിനോദസഞ്ചാര കേന്ദ്രമായ പൈതൽ മലയിൽ വ്യൂ പോയിന്റിൽ ഭർത്താവിനൊപ്പം എത്തിയപ്പോഴാണ് യുവതിക്ക് ഇടിമിന്നലേറ്റത്. ‍ഞയാറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. ‌

പൈതൽ മലയിൽ ട്രക്കിങ്ങിനായി എത്തിയ പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരി അഞ്ജു മാത്യു (31) വാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സോനുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ നാട്ടുകാരും സുരക്ഷാ ജീവനക്കാരും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

young woman died lightning Paithalmala
'ബജറ്റിലെ മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിച്ചേ മതിയാകൂ'; വാഗ്ദാന ലംഘനം, മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരന്‍

അപകടത്തിൽ ഒരു ഫോറസ്റ്റ് വാച്ചർക്കും പരിക്കേറ്റതായി വിവരമുണ്ട്. ഫോറസ്റ്റ് വാച്ചർ അപകടനില തരണ ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.

മൺസൂണിൽ പൈതൽ മലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയതായിരുന്നു ദമ്പതികൾ. അഞ്ജുവിൻ്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

young woman died lightning Paithalmala
''അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല'; കൂട്ടരാജിയില്‍ പ്രതികരിച്ച് പി സി വിഷ്ണുനാഥ്
young woman died lightning Paithalmala
'സുധീരൻ കട്ടപ്പുറത്തെ ഓടാത്ത വണ്ടി, ഈ പുല്ലന്മാർ പലവട്ടം നോക്കിയിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല'; വെള്ളാപ്പള്ളി നടേശൻ
young woman died lightning Paithalmala
റെയില്‍വെ ഇലക്ട്രിക് ലൈനില്‍ തകരാര്‍; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു, വന്ദേഭാരത് അടക്കം വൈകി ഓടുന്നു

young woman died lightning Paithalmala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com