Sports

ഗാംഗുലിയുടെ സൂപ്പര്‍ സീരീസ് ആശയം നടപ്പാവില്ല; വിമര്‍ശനവുമായി പാക് മുന്‍ നായകന്‍ 

'ഈ നാല് രാജ്യങ്ങളും കൂടി കളിക്കുമ്പോള്‍ മറ്റ് രാജ്യങ്ങളെ ഒറ്റപ്പെടുത്തുക എന്നതാണ് അര്‍ഥമാക്കുന്നത്'

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: നാല് രാജ്യങ്ങളെ പങ്കെടുപ്പിച്ചുള്ള സൂപ്പര്‍ സീരീസ് എന്ന ഇന്ത്യയുടെ ആശയം പരാജയമായിരിക്കുമെന്ന് പാക് മുന്‍ നായകന്‍. ബിസിസിഐ മുന്‍പോട്ട് വെച്ച ആശയത്തെ വിമര്‍ശിച്ച് പാക് മുന്‍ നായകനായ റാഷിദ് ലത്തീഫാണ് രംഗത്തെത്തുന്നത്. 

ബിഗ് ത്രീ മോഡല്‍ പോലെ നാല് രാജ്യങ്ങളുടെ ടൂര്‍ണമെന്റ് എന്നതും പരാജയമാകും. ഈ നാല് രാജ്യങ്ങളും കൂടി കളിക്കുമ്പോള്‍ മറ്റ് രാജ്യങ്ങളെ ഒറ്റപ്പെടുത്തുക എന്നതാണ് അര്‍ഥമാക്കുന്നത്. അത് നല്ല കാര്യമല്ല. ഏതാനും വര്‍ഷം മുന്‍പ് വന്ന ബിഗ് 3 മോഡല്‍ പോലെ പരാജയമായിരിക്കും ഇതെന്നാണ് തോന്നുന്നത്, യൂടൂബ് ചാനലില്‍ ലത്തീഫ് പറഞ്ഞു. 

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെയും നാലാമതൊരു രാജ്യത്തേയും ഒപ്പം ചേര്‍ത്ത് സൂപ്പര്‍ സീരീസ് 2021ല്‍ നടത്താനാണ് ഗാംഗുലിയും സംഘവും ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളോട് ഗാംഗുലി ഉള്‍പ്പെട്ട ബിസിസിഐ സംഘം ചര്‍ച്ച നടത്തി. ട്വന്റി20, ഏകദിന ലോകകപ്പ് കൂടാതെ മറ്റൊരു ലോക ഇവന്റ് കൂടി സംഘടിപ്പിക്കാനുള്ള ഐസിസിയുടെ നീക്കത്തിന് തടയിടുകയാണ് ബിസിസിഐയുടെ ലക്ഷ്യം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT