Sports

ഗില്ലിന്റേയും മായങ്കിന്റേയും ശരാശരി നോക്കു, സഞ്ജുവിന്റേതോ? വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍ 

യുവ താരങ്ങളായ ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരോട് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി താരതമ്യപ്പെടുത്തിയാണ് മഞ്ജരേക്കറുടെ വിമര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരിയെ വിമര്‍ശിച്ച് കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യന്‍ യുവ താരങ്ങളായ ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരോട് സഞ്ജുവിന്റെ ബാറ്റിങ് ശരാശരി താരതമ്യപ്പെടുത്തിയാണ് മഞ്ജരേക്കറുടെ വിമര്‍ശനം. 

73.55 ആണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് ശരാശരി. മായങ്ക് അഗര്‍വാളിന്റേത് 48.06. സഞ്ജുവിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരി 37.64. ഐപിഎല്ലില്‍ ആദ്യ രണ്ട് കളിയില്‍ മാന്‍ ഓഫ് ദി മാച്ച് ആയതിന് പിന്നാലെ തുടരെ മൂന്ന് കളിയിലും സഞ്ജു നിരാശപ്പെടുത്തിയതോടെയാണ് മലയാളി താരത്തിന് നേരെയുള്ള വിമര്‍ശനങ്ങള്‍ വീണ്ടും ശക്തമാവുന്നത്. 

ഏത് ഫോര്‍മാറ്റിലാണ് കളിക്കുന്നത് എങ്കിലും, ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡുകള്‍ നോക്കിയാല്‍ ഒരു കളിക്കാരനെ കുറിച്ചുള്ള ധാരണ ലഭിക്കും. സഞ്ജുവിന്റെ കാര്യത്തില്‍ എന്നെ എപ്പോഴും അലട്ടിയിരുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരിയാണ്. 21 കളിയില്‍ നിന്ന് അമ്പരപ്പിക്കുന്ന 73 ആണ് ഗില്ലിന്റെ ശരാശരി, മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. 

സഞ്ജയ് മഞ്ജരേക്കറുടെ വാദത്തെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ദോഡ ഗനേഷുമെത്തി. കരുത്തരായ ടീമുകള്‍ ഇല്ലാത്ത പ്ലേറ്റ് ഗ്രൂപ്പിലാണ് സഞ്ജു തന്റെ ഭൂരിഭാഗം ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചത്. എന്നിട്ടും സഞ്ജുവിന്റെ ബാറ്റിങ് ശരാശരി വളരെ താഴെ നില്‍ക്കുന്നു, ദേഡ ഗനേഷ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം