Sports

ഗൂഗിള്‍ സെര്‍ച്ചില്‍ ഗില്ലിന്റെ ഭാര്യ സാറ ടെണ്ടുല്‍ക്കര്‍, പിഴവിന് കാരണം? 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ എന്ന ഫേസ്ബുക്ക് സെര്‍ച്ചില്‍ വരുന്നത് സാറ ടെണ്ടുല്‍ക്കറുടെ പേര്

Author : സമകാലിക മലയാളം ഡെസ്ക്

മുബൈ: കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം ശുഭ്മാന്‍ ഗില്ലിന്റെ ഭാര്യ എന്ന ഫേസ്ബുക്ക് സെര്‍ച്ചില്‍ വരുന്നത് സാറ ടെണ്ടുല്‍ക്കറുടെ പേര്. ഗൂഗിളിന്റെ പിഴവാണ് ഇങ്ങനെ സെര്‍ച്ച് റിസല്‍റ്റ് വരാന്‍ കാരണം. 

കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറും തമ്മില്‍ പ്രണയം ആണെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതായിരിക്കാം ഗൂഗിള്‍ സെര്‍ച്ച് റിസല്‍റ്റിലെ പിഴവിന് പിന്നില്‍ എന്നാണ് സൂചന. ഗില്ലിന്റെ വിവാഹ സംബന്ധമായ ഇടത്ത് സാറ ടെണ്ടുല്‍ക്കറുടെ പേരാണ് ഗൂഗിള്‍ നല്‍കിയത്. 

പുതിയ കാറിന്റെ ഫോട്ടോയുമായി ശുഭ്മാന്‍ ഗില്‍ എത്തിയപ്പോള്‍ സാറ ടെണ്ടുല്‍ക്കര്‍ അതിന് കമന്റ് ചെയ്തത് മുതല്‍ ഇരുവരും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. പിന്നാലെ ഇരുവരും തങ്ങളുടെ ഫോട്ടോകള്‍ക്ക് ഒരേ ക്യാപ്ഷന്‍ നല്‍കിയതോടെ ഇവരുടെ ബന്ധം ആരാധകര്‍ ഉറപ്പിക്കുന്നു. ഐപിഎല്ലിലെ ഗില്ലിന്റെ ഫീല്‍ഡിങ് മികവിന് കയ്യടിച്ച് ഇന്‍സ്റ്റഗ്രാമില്‍ സാറ ടെണ്ടുല്‍ക്കര്‍ എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര സർക്കാർ ജോലി; 1000+ ഒഴിവ്, അവസാന തീയതി മേയ് 15

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

SCROLL FOR NEXT