Sports

ഗെയ്‌ലും രോഹിതും ; വ്യത്യസ്ത ശൈലികള്‍ക്കിടയിലെ സാമ്യം ; ചിത്രം വൈറല്‍

വിൻഡീസിനെതിരായ ഏകദിനപരമ്പരയ്ക്ക് മുമ്പായി രോഹിത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഒരു ചിത്രം ഇപ്പോൾ വൈറലായി മാറി

Author : സമകാലിക മലയാളം ഡെസ്ക്

ഗയാന: ലോകകപ്പോടെ ഏകദിനം മതിയാക്കുമെന്ന മുൻ തീരുമാനം മാറ്റി ഇന്ത്യക്കെതിരായ ഏകദിനത്തിൽ പാഡുകെട്ടാനൊരുങ്ങുകയാണ് വെസ്റ്റിൻഡീസ് സൂപ്പർ ബാറ്റ്സ് മാൻ ക്രിസ് ​ഗെയ്ൽ. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയോടെ ഏകദിന ക്രിക്കറ്റിനോട് വിടപറയാനുള്ള തീരുമാനത്തിലാണ് ഗെയ്ല്‍.

അതേസമയം ഗെയ്‌ലിനൊപ്പം കളിക്കുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ഉപനായകൻ രോഹിത് ശര്‍മ. ഓപ്പണർമാരാണെങ്കിലും ശൈലി കൊണ്ട് വ്യത്യസ്തരായ ഇരുവരും ഹാർഡ് ഹിറ്റിങ് കൊണ്ട് ശ്രദ്ധ നേടിയവരുമാണ്. 

വിൻഡീസിനെതിരായ ഏകദിനപരമ്പരയ്ക്ക് മുമ്പായി രോഹിത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഒരു ചിത്രം ഇപ്പോൾ വൈറലായി മാറി. ​ജേഴ്‌സി ധരിച്ച് ഗെയ്‌ലിനൊപ്പം പുറംതിരിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് രോഹിത്  പങ്കുവെച്ചത്. ഈ ചിത്രം കണ്ടതോടെയാണ് ഇരുവരും തമ്മില്‍ ഇക്കാര്യത്തിലുള്ള സാമ്യത ആരാധകര്‍ ശ്രദ്ധിച്ചത്. ഇരുവരുടെയും ജേഴ്‌സി നമ്പര്‍ 45 ആണെന്നതാണ് ഇരുവർക്കുമിടയിലെ സാമ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം