Sports

ഗോള്‍ വല കുലുക്കി അനുരുദ്ധ് ഥാപ്പ, ഉരുക്കുകോട്ടയായി ആദില്‍ ഖാന്‍; കിങ്‌സ് കപ്പില്‍ തായ്‌ലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ 

ഥാപ്പയുടെ ഒറ്റഗോള്‍ ബലത്തിലാണ് ഇന്ത്യ തായ്‌ലാന്‍ഡിനെ തോല്‍പ്പിച്ചുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കിങ്‌സ് കപ്പില്‍ തായ്‌ലാന്റിനെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനം പിടിച്ച് ഇന്ത്യ. അനുരുദ്ധ് ഥാപ്പയുടെ ഒറ്റഗോള്‍ ബലത്തിലാണ് ഇന്ത്യ തായ്‌ലാന്‍ഡിനെ തോല്‍പ്പിച്ചുവിട്ടത്. തായ്‌ലാന്‍ഡിനെതിരെ ഇത് ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. 

കിങ്‌സ് കപ്പില്‍ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരില്‍ ആദ്യ പകുതിയില്‍ തന്നെ അനുരുദ്ധ് ഥാപ്പ ഇന്ത്യയ്ക്ക് ലീഡ് നല്‍കി. ഫ്രീകിക്കില്‍ നിന്നായിരുന്നു ഇന്ത്യയുടെ ഗോള്‍ പിറന്നത്. ഇന്ത്യന്‍ ഡിഫന്റര്‍ ആദില്‍ ഖാനിലേക്കെത്തിയ ലൂസ് ബോള്‍ ഖാന്‍ അനിരുദ്ധിലേക്ക് നല്‍കി. അവിടെ അനിരുദ്ധ് ഒരു പിഴവുമില്ലാതെ ഗോള്‍ വല ചലിപ്പിച്ചു.ഗോള്‍ വല കുലുക്കിയതിനൊപ്പം നിര്‍ണായക ക്ലിയറന്‍സുകളിലൂടേയും താപ്പ തന്റെ മികവ് കാട്ടി.

സമനില പിടിക്കാന്‍ തായ്‌ലാന്‍ഡ് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലിച്ചില്ല. പ്രതിരോധ നിരയില്‍ തകര്‍പ്പന്‍ കളി ആദില്‍ ഖാന്‍ പുറത്തെടുത്തതോടെ ഇന്ത്യ ജയിച്ചു കയറുകയായിരുന്നു. സന്ദേശ് ജിങ്കനാണ് തായ്‌ലാന്‍ഡിനെതിരെ ഇന്ത്യയെ നയിച്ചത്. 75ാം മിനിറ്റില്‍ റായ്‌നിയറിന് പകരക്കാരനായി സഹല്‍ ഇറങ്ങിയത് ഇന്ത്യന്‍ മധ്യനിരയില്‍ വേഗം കൂട്ടി. അവസാന മിനിറ്റുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി അവസരങ്ങള്‍ തീര്‍ക്കാനും സഹലിനായെങ്കിലും ഗോള്‍ വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Asian Games 2026 ആദ്യ സ്വര്‍ണം 'ലങ്കാ ദഹനത്തിലൂടെ'! വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം

2.24 ലക്ഷം രൂപ വില; റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിഗ്നേച്ചര്‍ വൈറ്റ് എഡിഷന്‍ വിപണിയില്‍

അഞ്ച് തവണ ഗോള്‍ഡന്‍ ഡക്ക്; പൂജ്യത്തിന് പുറത്തായത് പത്തുതവണ; അഭിഷേക് ശര്‍മ@ 2026

പുതിയ കളര്‍ ഓപ്ഷനുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്: ഹോണ്ട സിബി350സി 2026 വിപണിയില്‍

പിണറായിക്കെതിരെ എഫ്‌ഐആര്‍ ഇടാതെ പ്രാഥമികാന്വേഷണം; സ്ഥിരീകരിച്ച് രമേശ് ചെന്നിത്തല