Sports

ചെന്നൈ അല്ല, യുവിയെ സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ്, വില ഒരു കോടി 

ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവിയെ സ്വന്തമാക്കുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും മുംബൈ ഇന്ത്യൻസാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പിഎൽ താരലേലത്തിൽ യുവരാജ് സിങ്ങിനെ ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. ലേലത്തിന്റെ ആദ്യ ഘട്ടത്തില്‍ യുവരാജിനെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ മുന്നോട്ടു വന്നിരുന്നില്ല. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവിയെ സ്വന്തമാക്കുമെന്ന് സൂചനകൾ പുറത്തുവന്നിരുന്നെങ്കിലും മുംബൈ ഇന്ത്യൻസാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. 

ആദ്യ ഐപിഎല്‍ സീസണില്‍ ഐക്കണ്‍ താരമായിരുന്നു യുവി. ഇന്ന് ആദ്യം യുവിയായിരുന്നു ലേലത്തില്‍ എത്തിയതെങ്കിലും യുവിയെ സ്വന്തമാക്കിയാല്‍ മറ്റൊരു താരത്തെ സ്വന്തമാക്കാന്‍ പണം തികയുമോ എന്ന അനിശ്ചിതത്വത്തില്‍ ചെന്നൈ പിന്നോട്ട് മാറി നിന്നതാണെന്നാണ് സൂചന.  2014 ഐപിഎല്‍ സീസണില്‍ 14 കോടി രൂപയ്ക്കാണ് യുവിയെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 2015ല്‍ യുവിയുടെ വില 16 കോടിയിലേക്കെത്തി. 2016ല്‍ ഏഴ് കോടിയും 2018 എത്തിയപ്പോഴേക്കും രണ്ട് കോടിയുമായി യുവിയുടെ വില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന