Sports

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എന്നെ വേണമായിരുന്നു, എന്നാല്‍ ഗാംഗുലി അത് മുടക്കി; വെളിപ്പെടുത്തലുമായി മുരളീ കാര്‍ത്തിക്

ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എനിക്ക് വേണ്ടി ചെന്നൈ എത്തി. എന്നാല്‍ ദാദ നോ പറഞ്ഞതായി കാര്‍ത്തിക്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നില്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ഗാംഗുലി തന്നെ പോവാന്‍ അനുവദിച്ചിരുന്നില്ലെന്ന് മുന്‍ സ്പിന്നര്‍ മുരളീ കാര്‍ത്തിക്. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എനിക്ക് വേണ്ടി ചെന്നൈ എത്തി. എന്നാല്‍ ദാദ നോ പറഞ്ഞതായി കാര്‍ത്തിക്.

കൊല്‍ക്കത്തയിലായിരുന്നപ്പോഴും പുനെ വാരിയേഴ്‌സിലായിരുന്നപ്പോഴും ഗാംഗുലി എന്നെ പോവാന്‍ അനുവദിച്ചില്ല. പുനെയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ 11 കളിയില്‍ നിന്ന് നാല് വിക്കറ്റ് മാത്രമാണ് മുരളീ കാര്‍ത്തിക്കിന്റെ അക്കൗണ്ടിലുണ്ടായത്. എന്നിട്ടും സ്പിന്നറില്‍ ഗാംഗുലി വിശ്വാസം അര്‍പ്പിച്ചു.

2012ല്‍ ചെന്നൈ എനിക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയിലെത്തി. എന്നാല്‍ ദാദ എന്നെ വിട്ടില്ല. പകരം 2012ല്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ 9.72 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. ഗാംഗുലി ഐപിഎല്ലില്‍ നിന്ന് വിരമിച്ചതിന് ശേഷം കാര്‍ത്തിക് 2013ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറി. 2014ല്‍ കാര്‍ത്തിക് കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയും കളിച്ചു.

2014ല്‍ ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുരളീ കാര്‍ത്തിക് കമന്ററിയില്‍ ശ്രദ്ധ കൊടുത്തു. 2007ലാണ് കാര്‍ത്തിക് തന്റെ അവസാന രാജ്യാന്തര മത്സരം കളിച്ചത്. എട്ട് ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റും, 37 ഏകദിനങ്ങളില്‍ നിന്ന് 37 വിക്കറ്റും കാര്‍ത്തിക് നേടി. 2007ല്‍ ഒരു ട്വന്റി20 മത്സരവും കളിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

വേടനു വിദേശത്തേക്ക് പോകാന്‍ പിസിസി; ഹൈക്കോടതി നിര്‍ദേശം നല്‍കി

1982ൽ നേർക്കുനേർ... ഇന്ന് കാണാം 'ഇന്ത്യ- ഉറുഗ്വെ' ഫുട്‌ബോള്‍!

തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമണം; ബിജെപി ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും പിടിയില്‍; ഒളിവില്‍ കഴിഞ്ഞത് തെങ്കാശിയില്‍

'മുസ്ലിം പെണ്‍കുട്ടികളെ ഇനിയും സ്വാധീനിക്കാന്‍ അനുവദിച്ച് കൂടാ'; വനിതാ മെമ്പറെ കുളത്തിലേക്ക് തള്ളിയിട്ടതിനെതിരെ കാന്തപുരം സുന്നി നേതാവ്