Sports

ചെസ്സ് ഒളിമ്പ്യാഡില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം, സ്വര്‍ണത്തില്‍ മുത്തമിടുന്നത് ആദ്യം 

ഫൈനലില്‍ ഇന്റര്‍നെറ്റ് തകരാര്‍ കല്ലുകടിയായതോടെ ഇന്ത്യയേയും റഷ്യയേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 2020 ഓണ്‍ലൈന്‍ ചെസ്സ് ഒളിമ്പ്യാഡില്‍ ഇന്ത്യയും റഷ്യയും സംയുക്ത ജേതാക്കള്‍. ഫൈനലില്‍ ഇന്റര്‍നെറ്റ് തകരാര്‍ കല്ലുകടിയായതോടെ ഇന്ത്യയേയും റഷ്യയേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു. 

ഇന്ത്യയുടെ മൂന്ന് കളിക്കാര്‍ക്ക് കളി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. മലയാളി താരം നിഹാര്‍ സരിനും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ഇന്ത്യ അപ്പീല്‍ നല്‍കുകയും ഇരു ടീമുകളേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തു. ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യ ജേതാവാകുന്നത് ആദ്യമായാണ്. 

ലോകത്താകമാനം ഇന്റര്‍നെറ്റ് സേവനം തടസം നേരിട്ട സമയമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കും കളിക്കാനാവാതെ വന്നത്. വനിതകളുടെ ലോക ചാമ്പ്യനായ കൊനേരു ഹംപി, ദിവ്യ ദേശ്മുഖ് എന്നിവരുടെ മത്സരത്തിന് ഇടയില്‍ സെര്‍വര്‍ തകരാറായതോടെ ലോഗ്ഔട്ട് ആയി. 

ആദ്യ റൗണ്ടിലെ ഇന്ത്യയുടെ ആറ് മത്സരങ്ങളും സമനിലയിലായിരുന്നു. ഇതോടെ ഇന്ത്യയും റഷ്യയും മൂന്ന് പോയിന്റ് നേടി തുല്യനിലയിലായി. വിദിത്ത് സന്തോഷ്, പി ഹരികൃഷ്ണ, ഡി ഹരിക, ആര്‍ പ്രഗ്നാനന്ദ, ദിവ്യ ദേശ്മുഖ്, കൊനേരു ഹംപി എന്നിവരാണ് സമനില നേടിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT