Sports

ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്, വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ക്യാംപെയ്‌നുമായി ആരാധകര്‍

നീതി ലഭിക്കാന്‍ പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ട്‌ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

മലയാളി താരം എസ്.ശ്രീശാന്തിന് മേലുള്ള ആജിവനാന്ത വിലക്ക് നീക്കണം എന്ന ആവശ്യവുമായി ആരാധകരുടെ ക്യംപെയ്ന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത് എന്ന പേരില്‍ ക്യാംപെയ്‌നിന് തുടക്കമായിരിക്കുന്നത്. 2013ലാണ് വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്തിനെ ബിസിസിഐ ക്രിക്കറ്റില്‍ നിന്നും വിലക്കിയത്. 

എന്നാല്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ കുറ്റവിമുക്തരാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായില്ല. വിലക്ക് മാറ്റണം എന്ന ആവശ്യവുമായി ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീശാന്തിനെ കളിക്കാന്‍ അനുവദിക്കണമെന്നും, നീതി ലഭിക്കാന്‍ പ്രാര്‍ഥിക്കണമെന്നും ആവശ്യപ്പെട്ട്‌ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. 

ഭുവനേശ്വരിയുടെ ട്വീറ്റിന് പിന്നാലെയാണ് പിന്തുണയുമായി ആരാധകര്‍ എത്തുന്നത്. സമൂഹമാധ്യമങ്ങള്‍ക്ക് പുറത്ത്, കോടതി പരിസരത്ത് ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിക്കണം എന്ന ആവശ്യം ഉന്നയിച്ച് ആരാധകര്‍ ബാനറുകള്‍ ഉയര്‍ത്തി എത്തുകയും ചെയ്തിരുന്നു. 2013ലെ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള മൂന്ന് താരങ്ങളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശ്രീശാന്തിന് പുറമെ, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT