ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Sports

ജാഗ്രത വേണം, അല്ലെങ്കില്‍ ഇങ്ങനെയിരിക്കും; ബെയര്‍‌സ്റ്റോയുടെ ഹിറ്റ് വിക്കറ്റെടുത്ത് കേരള പൊലീസിന്റെ ബോധവത്കരണം

ബെയര്‍സ്‌റ്റോയുടെ ശ്രദ്ധക്കുറവിലേക്ക് ചൂണ്ടി കോവിഡ് ബോധവത്കരണത്തിന് ശ്രമിക്കുകയാണ്‌ കേരള പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ചെയ്‌സ് ചെയ്യുന്ന ടീമുകള്‍ ചെപ്പോക്കില്‍ തോല്‍വിയിലേക്ക് വീഴുന്ന തുടര്‍ച്ച അവസാനിപ്പിക്കും എന്ന് തോന്നിച്ച തുടക്കമാണ് ബെയര്‍സ്‌റ്റോ ഹൈദരാബാദിന് നല്‍കിയത്. പക്ഷേ ഹിറ്റ് വിക്കറ്റായി ബെയര്‍‌സ്റ്റോ കൂടാരം കയറിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. 

ചെപ്പോക്കിലെ പതിവ് പോലെ രണ്ടാമത് ബാറ്റ് ചെയ്ത ഹൈദരാബാദിന് തോല്‍വി. ഇവിടെ ബെയര്‍സ്‌റ്റോയുടെ ശ്രദ്ധക്കുറവിലേക്ക് ചൂണ്ടി കോവിഡ് ബോധവത്കരണത്തിന് ശ്രമിക്കുകയാണ്‌ കേരള പൊലീസ്. 

ഫീല്‍ഡില്‍ ആണെങ്കിലും അല്ലെങ്കിലും ജാഗ്രത പാലിക്കുക. ചെറിയ ഒരു പിഴവ് പോലും ഒരു വലിയ ഇന്നിങ്‌സിനെ ബാധിക്കാം. മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യു, അകലം പാലിക്കുക എന്നാണ് ബെയര്‍‌സ്റ്റോ പുറത്താകുന്ന ഫോട്ടോ പങ്കുവെച്ച് കേരള പൊലീസ് സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും