Sports

ജീവിതത്തോട് പൊരുതുന്ന കുട്ടി ആരാധകന്‍, ടീം ബസ് നിര്‍ത്തിച്ച് ഇറങ്ങി ചേര്‍ത്ത് നിര്‍ത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ, ഗിവ് മി എ ഹഗ് എന്ന് എഴുതിയ പ്ലക്കാര്‍ഡും പിടിച്ചിരുന്ന കുട്ടിയെ ക്രിസ്റ്റ്യാനോ കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്

സിറിയയിലും, പാലസ്ഥീനിലുമുള്‍പ്പെടെ കടുപ്പമേറിയ ജീവിത സാഹചര്യങ്ങള്‍ നേരിടുന്ന കുരുന്നുകള്‍ക്ക് സഹായവുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ എത്താറുണ്ട്. അതിന് ലോകത്തിന്റെ കയ്യടിയും ക്രിസ്റ്റിയാനോയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴിതാ, നേഷന്‍സ് ലീഗ് കളിക്കുന്ന പോര്‍ച്ചുഗല്‍ ടീമിനൊപ്പം സഞ്ചരിക്കവെ തന്നെ കാത്ത് നിന്ന, അസുഖത്തോട് മല്ലിടുന്ന കുരുന്നിനെ കാണാന്‍ ടീം ബസ് നിര്‍ത്തിച്ച് ക്രിസ്റ്റിയാനോ ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 

പോര്‍ച്ചിഗല്‍ ടീമിനൊപ്പം, പരിശീലനം കഴിഞ്ഞ് സ്റ്റേഡിയത്തില്‍ നിന്നും മടങ്ങാന്‍ ക്രിസ്റ്റ്യാനോ ഉള്‍പ്പെടെ ടീം ബസില്‍ കയറി. ഈ സമയം പുറത്ത്, ക്രിസ്റ്റ്യാനോ, ഗിവ് മി എ ഹഗ് എന്ന് എഴുതിയ പ്ലക്കാര്‍ഡും പിടിച്ചിരുന്ന കുട്ടിയെ ക്രിസ്റ്റ്യാനോ കണ്ടു. ഇത് കണ്ടതോടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ബസ് നിര്‍ത്താന്‍ നിര്‍ദേശിച്ചു. ബസിലേക്ക് കയറിയ കുട്ടിക്കൊപ്പം ഫോട്ടോ എടുക്കുന്നതിനായി ബസില്‍ താഴെ ക്രിസ്റ്റിയാനോ ഇരുന്നു. 

ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ലുക്കിമിയയോട് പൊരുതുന്ന പതിനൊന്നുകാരനായിരുന്നു ക്രിസ്റ്റ്യാനോയുടെ ആ കടുത്ത ആരാധകന്‍. നേഷന്‍സ് ലീഗിലേക്ക് വരുമ്പോള്‍ നെതര്‍ലാന്‍ഡ്‌സാണ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT