Sports

ജോക്കോവിച്ചിന്റെ ടൂര്‍ണമെന്റില്‍ കളിച്ച മറ്റൊരു താരത്തിനും കോവിഡ്, രണ്ട് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് മൂന്ന് ടെന്നീസ് താരങ്ങള്‍ക്ക് 

ദിമിത്രോവിനും, ക്രൊയേഷ്യന്‍ താരം കോറിച്ചിനും പിന്നാലെ സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്‌ക്കിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബെല്‍ഗ്രേഡ്: നൊവാക് ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റൊരു താരത്തിന് കൂടി കോവിഡ്. ഗ്രിഗര്‍ ദിമിത്രോവിനും, ക്രൊയേഷ്യന്‍ താരം കോറിച്ചിനും പിന്നാലെ സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്‌ക്കിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. 

ജൂണ്‍ 13, 14 തിയതികളില്‍ സെന്‍ട്രല്‍ ബെല്‍ഗ്രേഡിലെ ജോക്കോവിച്ച് ടെന്നീസ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ട്രോയിസ്‌ക്കിയും പങ്കെടുത്തിരുന്നു. ബള്‍ഗേറിയന്‍ താരം ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ജോക്കോവിച്ച് സംഘടിപ്പിച്ച ടൂര്‍ണമെന്റിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

സാമൂഹിക അകലെ പാലിക്കാതെയാണ് ടൂര്‍ണമെന്റ് നടത്തിയത് എന്നാണ് പ്രധാന ആരോപണം. ജോക്കോവിച്ചിനെ കൂടാതെ ഡൊമിനിക് തീം, അലക്‌സാണ്ടര്‍ സവരേവ് എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. 

അഡ്രിയ ടൂര്‍ പോരാട്ടത്തിലെ മൂന്ന് താരങ്ങള്‍ക്കാണ് രണ്ട് ദിവസത്തെ ഇടവേളയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അഡ്രിയ ടൂര്‍ണമെന്റ് റദ്ദാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT