Sports

ഞാനൊരു ഒന്നു ഒന്നര സംഭവമാണെന്ന് യൂസുഫ് പത്താന്‍;ദേശീയ ടീമിലേക്കുള്ള വഴി തെളിയുമോ?

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് 'അടിപൊളി' ബാറ്റ്‌സ്മാനായ യൂസുഫ് പത്താന്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ കഴിഞ്ഞ മത്സരത്തില്‍ 39 പന്തില്‍ നിന്ന് 59 റണ്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുന്ന താരം തനിക്കൊപ്പം മത്സരിക്കാന്‍ ആരും എത്തിയിട്ടില്ലെന്നും ഒരു പ്രത്യേക പ്രതിഭയാണ് താനെന്നുമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇന്ത്യന്‍ ടീമില്‍ തനിക്ക് മുന്നിലുള്ളത് ആരായാലും പ്രശ്‌നമില്ല. എന്നോട് മത്സരിക്കാന്‍ അവര്‍ എത്തില്ല. കാര്യങ്ങള്‍ മാറുന്നതിന് കൂടുതല്‍ സമയമൊന്നും ആവശ്യമില്ല. എനിക്ക് അവസരം ലഭിക്കുമെന്നത് ഉറപ്പാണ്. ഇപ്പോഴല്ലെങ്കില്‍ പിന്നീട്. തനിക്ക് ആരിലേക്കും നോക്കാന്‍ താല്‍പ്പര്യമില്ല. നല്ല ക്രിക്കറ്റ് കളിക്കുകയാണ് എന്റെ തൊഴില്‍. അവസരം ഉപയോഗപ്പെടുത്തുന്നതിനുള്ള മുന്നൊരുക്കത്തിലാണ് താനെന്നും യൂസുഫ് പത്താന്‍ വ്യക്തമാക്കി.

നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുന്നതില്‍ നാണിക്കേണ്ട കാര്യമൊന്നും തനിക്കില്ലെന്നും പത്താന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ ഫിലോമിന അറസ്റ്റിൽ; നടപടി നിരോധിത മരുന്ന് കൈവശം വച്ചതിന്