Sports

ഞാന്‍ കളിച്ച ഇന്ത്യന്‍ ടീമാണ് മികച്ചത്, ഇപ്പോഴത്തേത് അത്ര പോര; ശാസ്ത്രിയെ തിരുത്തി സ്റ്റീവ് വോ

എനിക്കെതിരെ കളിച്ച ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ചതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ സംഘം എന്ന് തോന്നുന്നില്ലെന്ന് സ്റ്റീവ് വോ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 15 വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് ലഭിച്ച മികച്ച ടീമാണ് വിരാട് കോഹ് ലിയുടെ സംഘത്തിന്റേത് എന്ന രവി ശാസ്ത്രിയുടെ അവകാശ വാദത്തിനെതിരെ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. എനിക്കെതിരെ കളിച്ച ഇന്ത്യന്‍ ടീമിനേക്കാള്‍ മികച്ചതാണ് ഇപ്പോഴത്തെ ഇന്ത്യന്‍ സംഘം എന്ന് തോന്നുന്നില്ലെന്ന് സ്റ്റീവ് വോ പറഞ്ഞു. 

മഹത്തായ ഇന്ത്യന്‍ സംഘത്തിന് എതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീം അവരേക്കാള്‍ മികച്ചതാണെന്ന് പറയാന്‍ എനിക്കാകില്ല. ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നിരിക്കാം ശാസ്ത്രി അങ്ങിനെ പറഞ്ഞത്. എന്നാല്‍ ടീം തോല്‍ക്കുമ്പോള്‍ ഇത്തരം കമന്റുകള്‍ അവര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ ശക്തിപ്പെടുത്തും. ശാസ്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നും സ്റ്റീവ് വോ പറഞ്ഞു. 

തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുകയാണ് എങ്കിലും ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യ ബുദ്ധിമുട്ടും. ലോകത്തിലെ മികച്ച ബൗളിങ് അറ്റാക്കുകളില്‍ ഒന്ന് ഞങ്ങളുടേതുമാണ്. 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു കഴിഞ്ഞാല്‍ ഓസീസിനെ പിന്തുടര്‍ന്ന് ജയിക്കുക പാടാവും എന്നും സ്റ്റീവ് വോ പറഞ്ഞു. 

കോഹ് ലിയെ പുകഴ്ത്താനും വോ മറന്നില്ല. സച്ചിനേയും ലാറയേയും പോലെയാണ് കോഹ് ലി. ഓസീസില്‍ കോഹ് ലി അപകടകാരിയാവും എന്നാല്‍ ഞങ്ങള്‍ക്കും മികച്ച ബാറ്റ്‌സ്മാന്‍മാരുണ്ട്. ഓസീസ് പര്യടനത്തിന് വേണ്ടി വളരെ നാളായി ഇന്ത്യ ഒരുങ്ങുന്നു. വാശിയേറിയ പരമ്പര തന്നെയാവും ഇന്ത്യയും ഓസീസും തമ്മിലെന്നും വോ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT