Sports

'ഞാന്‍ മൂന്നാം ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍ അവള്‍ കരഞ്ഞു'- ഭാര്യ റിതികയെക്കുറിച്ച് രോഹിത് ശര്‍മ

'ഞാന്‍ മൂന്നാം ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍ അവള്‍ കരഞ്ഞു'- ഭാര്യ റിതികയെക്കുറിച്ച് രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക ക്രിക്കറ്റില്‍ ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറിയടിച്ച ഒരേയൊരു താരമേയുള്ളു അത് ഇന്ത്യന്‍ ഓപണര്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ്. ഇപ്പോഴിതാ തന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടുകയാണ് രോഹിത്. 

2017ല്‍ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന പോരാട്ടത്തിലാണ് രോഹിത് ഇരട്ട സെഞ്ച്വറി അടിച്ചെടുത്തത്. മൂന്നാം ഡബിള്‍ സെഞ്ച്വറിയെന്ന നിര്‍ണായക നാഴികക്കല്ല് പിന്നിടുമ്പോള്‍ പവലിയനില്‍ ഭാര്യ റിതികയുമുണ്ടായിരുന്നു. 2015ലാണ് റിതിക രോഹിതിന്റെ ജീവിതത്തിലേക്കെത്തിയത്. പിന്നീട് താരത്തിന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലുമെല്ലാം റിതിക പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. 

മൂന്നാം ഡബിള്‍ സെഞ്ച്വറി തികച്ച സമയത്ത് പവലിയനിലായിരുന്ന റിതിക കരഞ്ഞതിനെ കുറിച്ചാണ് രോഹിത് ഇപ്പോള്‍ മനസ് തുറന്നത്. ബിസിസിഐ ടിവിക്ക് വേണ്ടി മായങ്ക് അഗര്‍വാളുമായി നടത്തിയ സംഭാഷണത്തിലാണ് രോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്. 

'ഞാന്‍ അവളോട് ചോദിച്ചു എന്തിനാണ് കരഞ്ഞതെന്ന്? വ്യക്തിഗത സ്‌കോര്‍ 196ല്‍ നില്‍ക്കേ ഞാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്ത് വീണിരുന്നു. എന്റെ കൈ ഒടിഞ്ഞുവെന്ന് അവള്‍ കരുതിയിരിക്കണം. അത് അവളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഒരു ഘടകമായിരുന്നു, അതിനാല്‍ അവള്‍ ശരിക്കും വികാരാധീനനായി എന്നാണ് ഞാന്‍ കരുതുന്നത്'- രോഹിത് പറഞ്ഞു. 

രോഹിത് മൂന്നാം ഇരട്ട സെഞ്ച്വറി തികച്ച ദിവസം അവരുടെ രണ്ടാം വിവാഹ വാര്‍ഷിക ദിനം കൂടിയായിരുന്നു എന്നതും യാദൃശ്ചികമായി. രോഹിതിന്റെ മിക്ക അന്താരാഷ്ട്ര, ഐപിഎല്‍ മത്സരങ്ങളിലും റിതിക കാഴ്ചക്കാരിയായി എത്താറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT