Sports

ഞാന്‍ മികച്ച സ്പിന്നറാണെങ്കില്‍ അവസാന ടെസ്റ്റില്‍ 8 വിക്കറ്റ് വീഴ്ത്തും, 800 തികയ്ക്കും; മുത്തയ്യ മുരളീധരന്‍ എന്ന അമാനുഷികനെ കണ്ട നിമിഷമെന്ന് സംഗക്കാര

ഇന്ത്യക്കെതിരായ ഒന്നാമത്തെ ടെസ്റ്റില്‍ തന്നെ 8 വിക്കറ്റ് വീഴ്ത്തി 800 വിക്കറ്റ് തികയ്ക്കുമെന്ന് മുരളീധരന് ഉറപ്പിച്ച് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

800 വിക്കറ്റുകള്‍ തികച്ച് വരും തലമുറയ്ക്ക് മുന്‍പിലൊരു വെല്ലുവിളി സൃഷ്ടിച്ചു വെച്ചാണ് മുത്തയ്യ മുരളീധരന്‍ കളിക്കളം വിട്ടത്. മുത്തയ്യ മുത്തയ്യ മുരളീധരന്റെ വിരമിക്കല്‍ ടെസ്റ്റിന് ഇടയില്‍ ലങ്കന്‍ ഡ്രസിങ് റൂമില്‍ നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് കുമാര്‍ സംഗക്കാര. 

അശ്വിനുമൊത്തുള്ള ഇന്‍സ്റ്റാ ലൈവിലായിരുന്നു സംഗക്കാരയുടെ വാക്കുകള്‍. 800ല്‍ നിന്ന് എട്ട് വിക്കറ്റ് അകലെയായിരുന്നു സംഗക്കാര. ഇന്ത്യക്കെതിരായ പരമ്പരയോടെ വിരമിക്കണം എന്ന് സംഗക്കാര പറഞ്ഞു. ആ സമയം ഞാനായിരുന്നു നായകന്‍. ആദ്യ ടെസ്റ്റിന് ശേഷം വിരമിക്കണം എന്നാണ്  സംഗക്കാരക്കെന്ന് ഞാന്‍ സെലക്ടര്‍മാരോട് പറഞ്ഞു...

എന്നാല്‍ സെലക്ടര്‍മാര്‍ അതിനോട് യോജിച്ചില്ല. 800 വിക്കറ്റ് വീഴ്ത്തിയതിന് ശേഷമേ വിരമിക്കാന്‍ അനുവദിക്കൂ എന്നായിരുന്നു സെലക്ടര്‍മാരുടെ നിലപാട്. ഇതോടെ മീറ്റിങ്ങിലേക്ക് ഞങ്ങള്‍ മുരളീധരനെ വിളിപ്പിച്ചു. 800 എന്ന നേട്ടത്തിന് അടുത്തെത്തി അത് സ്വന്തമാക്കാനായില്ലെങ്കില്‍ അത് നമ്മളെ വേദനിപ്പിക്കുന്ന ഒന്നാവും എന്ന് ഞാന്‍ മുരളീധരനോട് പറഞ്ഞു. ആദ്യ ടെസ്റ്റ് നിങ്ങള്‍ കളിക്കൂ, രണ്ടാം ടെസ്റ്റ് കളിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഇടവേള എടുത്ത് മൂന്നാമത്തെ ടെസ്റ്റിന് ഇറങ്ങൂ, ഇങ്ങനെ ഒരു വഴിയാണ് ഞങ്ങള്‍ മുരളീധരന് മുന്‍പില്‍ വെച്ചത്. 

എന്നാല്‍ മുരളീധരന്‍ ആ ഓഫര്‍ സ്വീകരിച്ചില്ല. ഇന്ത്യക്കെതിരായ ഒന്നാമത്തെ ടെസ്റ്റില്‍ തന്നെ 8 വിക്കറ്റ് വീഴ്ത്തി 800 വിക്കറ്റ് തികയ്ക്കുമെന്ന് മുരളീധരന് ഉറപ്പിച്ച് പറഞ്ഞു. ഞാന്‍ വെല്ലുവിളികള്‍ ഇഷ്ടപ്പെടുന്നു. ഏറ്റവും മികച്ച സ്പിന്നറാണ് ഞാനെങ്കില്‍ ഗല്ലേയില്‍ ഏത് ടീമിനെതിരേയും എട്ട് വിക്കറ്റ് വീഴ്ത്താന്‍ എനിക്ക് സാധിക്കും. അവിടെ ഞാന്‍ എട്ട് വിക്കറ്റ് വീഴ്ത്തിയാല്‍ ഞാന്‍ 800 തികയ്ക്കും എന്ന് മാത്രമല്ല, നമ്മള്‍ ജയിക്കുകയും ചെയ്യും. എനിക്കത് നേടാനായില്ലെങ്കില്‍, നേടാനായില്ല...ഇതാണ് എന്റെ ലാസ്റ്റ് ടെസ്റ്റ്, മുരളീധരന്‍ ഞങ്ങളോട് പറഞ്ഞു. 

ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും, രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി ഇതിഹാസ സ്പിന്നര്‍ 800 തൊട്ടു. 10 വിക്കറ്റിന് ശ്രീലങ്ക കളിയും ജയിച്ചു. ഇന്ത്യയുടെ 9 വിക്കറ്റുകള്‍ നഷ്ടമായി നില്‍ക്കുമ്പോള്‍ 799 എന്ന ഫിഗറിലായിരുന്നു മുരളീധരന്‍. 800 എന്ന നേട്ടത്തിലേക്ക് എത്താനായേക്കുമോ എന്ന ആശങ്ക ഇവിടെ വന്നെങ്കിലും ലങ്കന്‍ സ്പിന്നറുടെ നിശ്ചയദാര്‍ഡ്യം അവിടെ ജയം പിടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം