Sports

ടിക് ടോക്ക് പോയെങ്കില്‍ എന്താ, യൂട്യൂബ് ചാനലുമായി ഡേവിഡ് വാര്‍ണര്‍; ട്രോളി യുവരാജ് സിങ്‌

തന്റെ യൂട്യൂബ് ചാനലിലേക്ക് ആരാധകരെ ക്ഷണിച്ചു കൊണ്ട് ഡേവിഡ് വാര്‍ണര്‍ ട്വിറ്ററില്‍ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ സമയത്ത് ടിക് ടോക്കില്‍ കൂടുതല്‍ സജീവമായ സെലിബ്രിറ്റികളില്‍ മുന്‍പിലുണ്ട് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ വാര്‍ണറിന് ആരാധകരില്‍ വലിയൊരു വിഭാഗത്തെ നഷ്ടമായി. എന്നാലിപ്പോള്‍ യൂട്യൂബ് ചാനല്‍ തുടങ്ങി വരികയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകന്‍. 

തന്റെ യൂട്യൂബ് ചാനലിലേക്ക് ആരാധകരെ ക്ഷണിച്ചു കൊണ്ട് ഡേവിഡ് വാര്‍ണര്‍ ട്വിറ്ററില്‍ എത്തി. എന്നാല്‍ ഇവിടെ കാത്തിരുന്നത് യുവരാജ് സിങ്ങിന്റെ ട്രോളായിരുന്നു. നിങ്ങളുടെ ഡാന്‍സ് വീഡിയോകള്‍ ഇവിടേയും ഉണ്ടാവും എന്നാണ് യുവി റിട്വീറ്റ് ചെയ്തുകൊണ്ട് പറഞ്ഞത്. 

ലോക്ക്ഡൗണ്‍ കാലത്ത് ടിക് ടോക്കില്‍ വാര്‍ണറും കുടുംബവും നിരവധി രസകരമായ വീഡിയോകള്‍ പങ്കുവെച്ചു. ബാഹുബലിയുടെ വേഷത്തിലെത്തിയും തെലുങ്ക്, ബോളിവുഡ് ഗാനങ്ങള്‍ക്കൊപ്പം ചുവടുവെച്ചുമെല്ലാമാണ് വാര്‍ണറും കുടുംബവും ആരാധകരെ രസിപ്പിച്ചത്. മകളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വാര്‍ണര്‍ ടിക് ടോക്കില്‍ ആദ്യമായി വീഡിയോ പങ്കുവെച്ചത്. എന്നാല്‍ പിന്നാലെ പല പല പരീക്ഷണങ്ങളുമായി വാര്‍ണര്‍ ടിക് ടോക്കില്‍ എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT