Sports

'ടീമില്‍ ഇടം വേണോ? രാഹുലിന്റേത് പോലെ അനുഷ്‌കയുമായി സൗഹൃദം സ്ഥാപിക്കൂ'; ആരാധകന് മറുപടു

അനുഷ്‌കയുമായി സൗഹൃദമുള്ള താരങ്ങള്‍ക്ക് ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവുന്നു എന്ന വാദത്തിന് ചുവടുപിടിച്ചാണ് ആരാധകന്റെ പ്രതികരണം വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന് പരിഗണിക്കാത്തതില്‍ ബിസിസിഐക്കെതിരെ പരസ്യമായി രംഗത്തെത്തുകയായിരുന്നു സൗരാഷ്ട്ര ബാറ്റ്‌സ്മാന്‍ ഷെല്‍ഡന്‍ ജാക്‌സന്‍. എന്നാല്‍, കെ എല്‍ രാഹുലിന്റേത് പോലെ അനുഷ്‌ക ശര്‍മയോട് സൗഹൃദം കൂടൂ എന്നായിരുന്നു ആരാധകരില്‍ ഒരാള്‍ ഷെല്‍ഡനോട് ട്വിറ്ററില്‍ പറഞ്ഞത്. ഇതില്‍ ഷെല്‍ഡന്‍ നല്‍കിയ മറുപടിയാണ് ആരാധകരുടെ കയ്യടി വാങ്ങുന്നത്. 

സൗരാഷ്ട്ര താരങ്ങളുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഷെല്‍ഡന്‍ ചെയ്ത ട്വീറ്റിനായിരുന്നു ആരാധകന്റെ കമന്റ്. കെ എല്‍ രാഹുലിന്റേത് പോലെ അനുഷ്‌കയുമായി സൗഹൃദം കൂടാന്‍ നോക്കൂ എന്നായിരുന്നു കമന്റ്. അനുഷ്‌കയുമായി സൗഹൃദമുള്ള താരങ്ങള്‍ക്ക് ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവുന്നു എന്ന വാദത്തിന് ചുവടുപിടിച്ചാണ് ആരാധകന്റെ പ്രതികരണം വന്നത്. 

എന്നാല്‍, മര്യാദ പഠിക്കാനും, ട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് ചിന്തിക്കാനുമാണ് ഈ ആരാധകന് ഷെല്‍ഡന്‍ മറുപടി നല്‍കിയത്. രാഹുലിനും, അനുഷ്‌കയ്ക്കും ഒരു ബന്ധവുമില്ലാത്ത കാര്യത്തിലേക്കാണ് അവരെ വലിച്ചിട്ടത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് കുടുംബത്തെ മാറ്റിനിര്‍ത്തുവെന്നും ഷെല്‍ഡന്‍ ആരാധകന് നല്‍കിയ മറുപടിയില്‍ പറയുന്നു. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്‍ താരമായ ഷെല്‍ഡന്‍ 854 റണ്‍സാണ് ഈ കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ നേടിയത്. പക്ഷേ കഴിഞ്ഞ ദുലീപ് ട്രോഫിയിലും, ഇപ്പോള്‍ സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഷെല്‍ഡനെ ഉള്‍പ്പെടുത്തിയില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി