Sports

'ടീമില്‍ ഏറ്റവും കൂടുതല്‍ സിറ്ററുകള്‍ കളഞ്ഞുകുളിച്ച താരം, അവിടെ ശ്രീശാന്തിനെ കണ്ടതോടെ ശ്വാസം പോയി'

അതുവരെ ടീമില്‍ ഏറ്റവും കൂടുതല്‍ സിറ്ററുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തിയായിരുന്നു ശ്രീശാന്ത് എന്നാണ് റോബിന്‍ ഉത്തപ്പ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

1983ന് ശേഷം ലോക കിരീടത്തിലേക്ക് ഇന്ത്യ എത്തി എന്ന പ്രത്യേകത മാത്രമല്ല, 2007 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിന്റെ മുറിവുണക്കുക കൂടിയായിരുന്നു ശ്രീശാന്തിന്റെ ആ ക്യാച്ചിലൂടെ നമ്മള്‍...എന്നാല്‍ അതുവരെ ടീമില്‍ ഏറ്റവും കൂടുതല്‍ സിറ്ററുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തിയായിരുന്നു ശ്രീശാന്ത് എന്നാണ് റോബിന്‍ ഉത്തപ്പ പറയുന്നത്. 

അവസാന ഓവറിലെ ആദ്യ ഡെലിവറിയില്‍ ഞാന്‍ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയാണ്. ആദ്യ ഡെലിവറി വൈഡ്. ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു. പിന്നാലെ സിക്‌സ് പറത്തല്ലേ എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ രണ്ടാമത്തെ ഡെലിവറിയില്‍ മിസ്ബാ സിക്‌സ് നേടി. പിന്നാലെ മിസ്ബാ സ്‌കൂപ്പ് ഷോട്ട് കളിച്ചു. 

അത് ഒരുപാട് മുകളിലേക്ക് ഉയര്‍ന്നു, എന്നാല്‍ അധിക ദൂരം പിന്നിട്ടില്ല. ഈ സമയം ഷോര്‍ട്ട് ഫൈന്‍ ലെഗിലെ ഫീല്‍ഡര്‍ ആരാണെന്ന് ഞാന്‍ നോക്കി. അവിടെ ശ്രീശാന്തിനെ കണ്ടു. ടീമില്‍ കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നയാള്‍ എന്ന പേരാണ് ആ സമയം വരെ ശ്രീശാന്തിനുണ്ടായത്. പ്രത്യേകിച്ച് ഏറ്റവും എളുപ്പമുള്ള ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്നതില്‍...ഏറ്റവും എളുപ്പമുള്ള ക്യാച്ചുകള്‍ ശ്രീശാന്ത് നഷ്ടപ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, ഉത്തപ്പ പറഞ്ഞു. 

ശ്രീശാന്തിനെ കണ്ടതോടെ ഞാന്‍ ക്രീസിനടുത്തേക്ക് ഓടി. ഇതവന് പിടിക്കാന്‍ സാധിക്കണേയെന്ന് ദൈവത്തോട് പ്രാര്‍ഥിച്ചു. ശ്രീശാന്ത് ക്യാച്ചെടുക്കുന്ന വിധം കണ്ടാല്‍ മനസിലാവും, അവന്റെ കയ്യിലേക്ക് പന്ത് എത്തി കഴിഞ്ഞിട്ടും, അവന്‍ മുകളിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു...ഇതെല്ലാം കൊണ്ടാണ് നമ്മുടെ ആ ലോകകപ്പ് ജയം വിധി നിശ്ചയം എന്ന് ഞാന്‍ വിശ്വസിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

ജി സുധാകരന്‍ മയപ്പെടുമോ?, പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് സാധ്യത; ആകാംക്ഷയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പാചകവാതക ക്ഷാമം നേരിടാന്‍ കേന്ദ്രം, എല്‍പിജി ഉത്പാദനം കൂട്ടാന്‍ നിര്‍ദേശം

വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; രാഹുല്‍ ഗാന്ധി പങ്കെടുക്കും

ഡിജിറ്റല്‍ അറസ്റ്റ്; കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരിയെ കുടുക്കാന്‍ ശ്രമം, പരാതി നല്‍കി

SCROLL FOR NEXT