Sports

ടെസ്റ്റ് ഓപ്പണര്‍ എന്നതിന് അപ്പുറമാണ് ഈ താരം; പ്രശംസയില്‍ മൂടി ജോണ്ടി റോഡ്‌സ് 

'ഇത് അവശ്വസനീയമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കരുത്ത് എത്രമാത്രമാണെന്നാണ് ഇത് തെളിയിക്കുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെ പ്രശംസയില്‍ മൂടി കിങ്‌സ് ഇലവന്‍ പഞ്ചാബ് ഫീല്‍ഡിങ് പരിശീലകന്‍ ജോണ്ടി റോഡ്‌സ്. ടെസ്റ്റ് ബാറ്റ്‌സ്മാന്‍ എന്നതിനും മുകളിലാണ് മായങ്ക് എന്ന് അദ്ദേഹം പറഞ്ഞു. 

ഇത് അവശ്വസനീയമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കരുത്ത് എത്രമാത്രമാണെന്നാണ് ഇത് തെളിയിക്കുന്നത്. പലപ്പോഴും യുവ താരങ്ങളെ അത് പ്രതികൂലമായി ബാധിക്കും. രോഹിത് ശര്‍മയെ നോക്കൂ, ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ എത്ര നാള്‍ രോഹിത്തിന് കാത്തിരിക്കേണ്ടി വന്നു. മായങ്കിനെ പോലുള്ളവര്‍ തങ്ങള്‍ ടെസ്റ്റ് കളിക്കാര്‍ എന്നതിന് അപ്പുറമാണെന്ന് നമ്മെ കാണിച്ച് തരുന്നു, ജോണ്ടി റോഡ്‌സ് പറഞ്ഞു. 

സ്ഥിരത നിലനിര്‍ത്തുന്നതില്‍ രാഹുല്‍ വളരെ അധികം മുന്‍പിലാണ്. മള്‍ട്ടി ഡൈമെന്‍ഷണല്‍ ആണ് രാഹുല്‍. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ക്രിക്കറ്റ് താരം എന്ന നിലയില്‍ എല്ലാ സാഹചര്യങ്ങളോടും നിങ്ങള്‍ പൊരുത്തപ്പെടണം. അങ്ങനെ ഇണങ്ങാന്‍ സാധിക്കുന്ന കളിക്കാരാണ് വിജയം നേടുക, സൗത്ത് ആഫ്രിക്കന്‍ മുന്‍ താരം ചൂണ്ടിക്കാണിച്ചു. 

സീസണില്‍ 10 കളിയില്‍ നിന്ന് 540 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് രാഹുലിന്റെ കൈകളിലാണ്. 398 റണ്‍സ് ആണ് മായങ്ക് അഗര്‍വാള്‍ സ്‌കോര്‍ ചെയ്തത്. പഞ്ചാബിന് വേണ്ടി മായങ്കും രാഹുലും ഓപ്പണിങ്ങില്‍ തിളങ്ങിയതോടെ ധവാന്‍-രോഹിത് ഓപ്പണിങ് സഖ്യം അല്ലാതെ മറ്റൊരു സാധ്യത കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് മുന്‍പില്‍ തെളിയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

ഏകദിനത്തില്‍ 'സൂപ്പര്‍ 7'; ടി20യില്‍ 'സൂപ്പര്‍ 10', ഐപിഎല്‍ മോഡല്‍ എലിമിനേറ്റര്‍; ലോകകപ്പുകളില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ഐസിസി

'ഖാര്‍ഗെയുടെ ഓഫീസില്‍ നിന്ന് കോള്‍'; ശബരിനാഥനും അജ്ഞാത ഫോണ്‍ സന്ദേശം

ഡെപ്യൂട്ടി പ്രതിപക്ഷ നേതാവ് സ്ഥാനം സിപിഐ അർഹിക്കുന്നത്; ചർച്ചകൾ സംസ്ഥാന തലത്തിൽ തുടരുകയാണെന്ന് ഡി. രാജ