Sports

ടെസ്റ്റില്‍ വെള്ള ജേഴ്‌സിയാണ്, ഇന്ത്യയെ അഭിനന്ദിച്ച കോണ്‍ഗ്രസിനെ ട്രോളി ആരാധകര്‍

വെസ്റ്റ് ഇന്‍ഡീസിനെിരെ പരമ്പര നേടിയ മെന്‍ ഇന്‍ ബ്ലൂവിന് അഭിനന്ദനം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്

സമകാലിക മലയാളം ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന് പിന്നാലെ കോഹ് ലിക്കും സംഘത്തിനുമുള്ള അഭിനന്ദനമായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ഒന്നാമത്തേയും രണ്ടാമത്തേയും ടെസ്റ്റ് മൂന്ന് ദിവസത്തില്‍ അവസാനിപ്പിച്ച് ജയം പിടിച്ച ഇന്ത്യയെ അഭിനന്ദിച്ച് കോണ്‍ഗ്രസും മുന്നോട്ടു വന്നു. പക്ഷേ ഇന്ത്യയെ അഭിനന്ദിച്ച് ട്രോളുകള്‍ക്ക് ഇരയാവുകയായിരുന്നു കോണ്‍ഗ്രസ്. 

വെസ്റ്റ് ഇന്‍ഡീസിനെിരെ പരമ്പര നേടിയ മെന്‍ ഇന്‍ ബ്ലൂവിന് അഭിനന്ദനം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഇത് കണ്ടതോടെ കോണ്‍ഗ്രസിന് നേര്‍ക്ക് പരിഹാസവുമായി ആരാധകരെത്തി. ടെസ്റ്റ് വെള്ളക്കുപ്പായത്തിലാണ് കളിക്കുന്നതെന്നായി കോണ്‍ഗ്രസിനോട് ആരാധകര്‍. 

കോണ്‍ഗ്രസിന് പരിഹസിക്കുന്ന മറ്റ് ചിലരാവട്ടെ ഇതിലേക്ക് രാഷ്ട്രിയവും കൊണ്ടുവരുന്നു. തിരഞ്ഞെടുപ്പില്‍ മെന്‍ ഇന്‍ സഫ്രോണ്‍ നിങ്ങളെ തോല്‍പ്പിക്കുമെന്നാണ് മറ്റ് ചിലരുടെ ട്വീറ്റ്. ട്രോളുകള്‍ നിറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ആ ട്വീറ്റ് പിന്‍വലിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT