Sports

ടോക്യോ ഒളിമ്പിക്‌സ്; പുതുക്കിയ തീയതി ഇങ്ങനെ

ടോക്യോ ഒളിമ്പിക്‌സ്; പുതുക്കിയ തീയതി ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ടോക്ക്യോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച ടോക്ക്യോ ഒളിമ്പിക്‌സിന്റെ തീയതിയില്‍ തീരുമാനം. 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്പിക്‌സ് അരങ്ങേറുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

കൊറോണ വൈറസ് വ്യാപനം ലോക വ്യാപകമായി തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ചയാണ് ഒളിമ്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റാന്‍ ധാരണയായത്. ജപ്പാന്‍ ഒളിമ്പിക്‌സ് സംഘാടക സമിതിയും അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീയതി സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആധുനിക ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ തീരുമാനിച്ച തീയതിയില്‍ നിന്ന് ഒളിമ്പിക്‌സ് മാറ്റി വയ്‌ക്കേണ്ട അവസ്ഥ വന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT