Sports

ടോസ് വീണത് ലങ്കയ്ക്ക്, അവതാരകന്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കിയോ? വീഡിയോ തെളിവാക്കി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്‌

ടോസിലെ ആശയക്കുഴപ്പം സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡി ഐസിസിക്ക് പരാതി നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്തകളും പരന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അവസാന ട്വിന്റി20 മത്സരത്തിലും ജയിച്ച് ഇന്ത്യ ലങ്കാദഹനം പൂര്‍ത്തിയാക്കി.ശ്രീലങ്കന്‍ പര്യടനം അവസാനിച്ചു എങ്കിലും ട്വിന്റി20യിലെ ടോസിനെ ചൊല്ലിയുള്ള വിവാദം അവസാനിച്ചിരുന്നില്ല. എന്നാലിപ്പോള്‍ വിവാദങ്ങള്‍ക്കൊന്നും വകയില്ലെന്ന് പറഞ്ഞ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. 

ലങ്കയ്ക്കായിരുന്നു ടോസ് വീണതെങ്കിലും, അവതാരകനായിരുന്ന മുരളി കാര്‍ത്തിക്ക് ഹെഡ്‌സ് എന്ന് പറഞ്ഞ് ഇന്ത്യന്‍ നായകനെ ക്ഷണിക്കുകയായിരുന്നു എന്നാണ് ആരോപണം ഉയര്‍ന്നത്. മുരളി കാര്‍ത്തിക് ഹെഡ്‌സ് എന്ന് പറഞ്ഞതിന് ശേഷം മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ആശയക്കുഴപ്പത്തോടെ നോക്കുന്നുണ്ടെന്നും വീഡിയോയെ ചൂണ്ടിക്കാട്ടി പലരും അഭിപ്രായപ്പെട്ടു. 

ടോസിലെ ആശയക്കുഴപ്പം സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡി ഐസിസിക്ക് പരാതി നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്തകളും പരന്നിരുന്നു. എന്നാല്‍ ഒരു ആശയക്കുഴപ്പത്തിന്റേയും ആവശ്യമില്ല, മാച്ച് റഫറി ഹെഡ്‌സ് എന്ന് ശരിയായി തന്നെയാണ് ടോസ് വിളിച്ചതെന്ന് ടോസ് സമയത്തെ വീഡിയോ ഷെയര്‍ ചെയ്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ