Sports

ട്രാക്കുണരുന്നു, സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്ന് തുടക്കം

നാല് ദിവസം നീളുന്ന മേളയിലെ ആദ്യ ദിനത്തില്‍ 18 ഫൈനലുകളാണ് അരങ്ങേറുക

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: 63ാമത് സ്‌കൂള്‍ കായികോത്സവത്തിന് തിറകളുടേയും തറികളുടേയും നാട്ടില്‍ ഇന്ന് തിരി തെളിയും. 16 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരിന്റെ മണ്ണിലേക്ക് കൗമാര കായിക പോരെത്തുന്നത്. കണ്ണൂര്‍ സര്‍വകലാശാല സിന്തറ്റിക് ട്രാക്കില്‍ അരങ്ങൊരുങ്ങുന്ന കായിക മേളയില്‍ 1905 കുട്ടികള്‍ പങ്കെടുക്കും. 

വൈകീട്ട് 3.30ന് കായിക മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. നാല് ദിവസം നീളുന്ന മേളയിലെ ആദ്യ ദിനത്തില്‍ 18 ഫൈനലുകളാണ് അരങ്ങേറുക. ഹാട്രിക് കിരീടം ലക്ഷ്യമിട്ട് എറണാകുളവും, തിരിച്ചു വരാന്‍ ലക്ഷ്യമിട്ട് പാലക്കാടും ഇറങ്ങുമ്പോള്‍ ആവേശം കനക്കുമെന്ന് വ്യക്തം. 

പറളി എച്ച്എസ്എസ്, കുമാരംപുത്തൂല്‍ കല്ലടി എച്ച്എസ്എസ് എന്നീ സ്‌കൂളുകളാണ് പാലക്കാടിന്റെ കരുത്ത്. കഴിഞ്ഞ തവണ 253 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് എറണാകുളം തങ്ങളുടെ 13ാം കിരീടം സ്വന്തമാക്കിയത്. രണ്ടാമത് എത്തിയ പാലക്കാടിന് ലഭിച്ചത് 196 പോയിന്റ്. 101 പോയിന്റോടെ തിരുവനന്തപുരമായിരുന്നു മൂന്നാമത്. 

എന്നാല്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസില്‍ നിന്ന് ഇത്തവണ ഒരു കുട്ടിപോലും മീറ്റിനില്ല. ഇതോടെ മാര്‍ ബേസില്‍ എച്ച്എസിലും, മേഴ്‌സിക്കുട്ടന്‍
അക്കാദമിയിലുമാണ് എറണാകുളത്തിന്റെ പ്രതീക്ഷ. മേഴ്‌സിക്കുട്ടന്റെ ശിഷ്യകളായ ഗൗരി നന്ദന, അനു മാത്യു എന്നിവര്‍ എറണാകുളത്തിന്റെ കരുത്ത് കാട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'