Sports

ട്വന്റി20 ലോകകപ്പ്‌ നടക്കുമോ? ആശങ്കക്കിടയിലും സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച്‌ ഡീന്‍ ജോന്‍സ്‌

ഐപിഎല്‍ ആണോ പിഎസ്‌എല്‍ ആണോ മികച്ചത്‌ എന്ന ചോദ്യത്തിലും ഡീന്‍ ജോന്‍സ്‌ മറുപടി നല്‍കി. ഐപിഎല്ലിനൊപ്പമാണ്‌ അദ്ദേഹം നില്‍ക്കുന്നത്‌dea

Author : സമകാലിക മലയാളം ഡെസ്ക്


കോവിഡ്‌ 19 ഭീതിയില്‍ ലോകം മുങ്ങുമ്പോള്‍ കളിക്കളത്തിലെ ആരവമെല്ലാം നിലച്ചു. ഒക്ടോബറല്‍ നടക്കേണ്ട ട്വന്റി20 ലോകകപ്പും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്‌ ക്രിക്കറ്റ്‌ പ്രേമികള്‍. എന്നാല്‍ ആ ആശങ്കകള്‍ക്കിടയിലും ട്വന്റി20 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിക്കുകയാണ്‌ ഓസീസ്‌ മുന്‍ താരം ഡീന്‍ ജോന്‍സ്‌.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, വെസ്റ്റ്‌ ഇന്‍ഡീസ്‌ അല്ലെങ്കില്‍ പാകിസ്ഥാന്‍. വെസ്റ്റ്‌ ഇന്‍ഡീസിന്റേയും പാകിസ്ഥാന്റേയും കാര്യം നിര്‍ണയിക്കുക ബൗളര്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ ആണോ പിഎസ്‌എല്‍ ആണോ മികച്ചത്‌ എന്ന ചോദ്യത്തിലും ഡീന്‍ ജോന്‍സ്‌ മറുപടി നല്‍കി. ഐപിഎല്ലിനൊപ്പമാണ്‌ അദ്ദേഹം നില്‍ക്കുന്നത്‌.

എന്നാല്‍ പിഎസ്‌എല്ലിലാണ്‌ മികച്ച ബൗളിങ്‌ കാണാന്‍ സാധിക്കുക എന്ന്‌ ജോന്‍സ്‌ ചൂണ്ടിക്കാട്ടി. ഐപിഎല്‍, പിഎസ്‌എല്‍, സിപിഎല്‍, ബിപിഎല്‍ എന്നിവയുടെയൊന്നും ഗണത്തില്‍ വരുന്നതല്ല ബിഗ്‌ ബാഷ്‌ ലീഗ്‌ എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുകയായിരുന്നു താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21