Sports

ട്വിന്റി20 ഫൈനലിലെ ക്യാച്ച് ശ്രീശാന്ത് വിട്ടിരുന്നു എങ്കില്‍? ഐപിഎല്ലില്‍ വാങ്ങിയ അടി അന്ന് കിട്ടിയേനെ

ആ ലോക കപ്പിന് ശേഷം നടന്ന ഐപിഎല്ലില്‍ സംഭവിച്ചത് ആ ക്യാച്ച് വിട്ട സമയം സംഭവിക്കുമായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നാല് ബോളില്‍ നിന്നും വേണ്ടത് ആറ് റണ്‍സ്. ആദ്യ ട്വിന്റി20 ലോക കിരീടത്തില്‍ മുത്തമിടാന്‍ പാക്കിസ്ഥാന് വേണ്ടിയിരുന്നത് ആറ് റണ്‍സ് മാത്രം. പക്ഷേ ജീവിതത്തില്‍ തരളാതെ പോരാടിയ ജോഗിന്ദറില്‍ വിശ്വാസം അര്‍പ്പിച്ച ധോനിയും ചോരാത്ത കൈകളുമായി ശ്രീശാന്തും ആ കിരീടം ഇന്ത്യയുടെ കൈകളിലേക്ക് എടുത്തു വയ്ക്കുകയായിരുന്നു. 

അന്ന് ശ്രീശാന്ത് ആ ക്യാച്ച് വിട്ടു കളഞ്ഞിരുന്നെങ്കിലോ? ഇന്ത്യാ ടുഡേയുടെ സലാം ക്രിക്കറ്റ് 2018ല്‍ എത്തിയപ്പോള്‍ ഹര്‍ഭജന്‍ സിങ്ങിന് നേര്‍ക്ക് ഉയര്‍ന്ന ചോദ്യം അതായിരുന്നു. ആ ലോക കപ്പിന് ശേഷം നടന്ന ഐപിഎല്ലില്‍ സംഭവിച്ചത് ആ ക്യാച്ച് വിട്ട സമയം സംഭവിക്കുമായിരുന്നു എന്നായിരുന്നു ഹര്‍ഭജന്റെ മറുപടി. 

2008 ഐപിഎല്ലില്‍ ശ്രീശാന്തിന്റെ മുഖത്ത് ഹര്‍ഭജന്‍ അടിച്ച സംഭവം ഓര്‍മിപ്പിച്ചായിരുന്നു ഭാജിയുടെ മറുപടി. മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷം കരഞ്ഞുകൊണ്ട് ശ്രീശാന്ത് ഗ്രൗണ്ടില്‍ പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു ആ വിവാദത്തിന്റെ തുടക്കം. ശ്രീശാന്തിന്റെ വാക്കുകളില്‍ പ്രകോപിതനായി ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു എന്നായിരുന്നു ബിസിസിഐയുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

''അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല'; കൂട്ടരാജിയില്‍ പ്രതികരിച്ച് പി സി വിഷ്ണുനാഥ്

വൈഭവിന്റെ 'തല്ലുമാല'! ലങ്കന്‍ വീര്യം ചോര്‍ത്തി, കിരീടം പിടിച്ചെടുത്ത് ഇന്ത്യ

അമ്മയിലെ കൂട്ടരാജി: വരവ്-ചെലവ് കണക്കില്‍ വ്യക്തതയില്ല; അതിജീവിതയുള്‍പ്പടെയുള്ളവരെ തിരികെ വിളിക്കണം: അന്‍സിബ

അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും; അമ്മയില്‍ നാല് മാസത്തിനകം തെരഞ്ഞെടുപ്പ്

സോറി... 'റൂം' പൂട്ടി, ​ഗോൾ കിട്ടില്ല; '15' തവണ നോക്കി, ഇക്വഡോറിനെ സമ്മതിക്കാതെ 'എലോയ്'!