Sports

ഡിബാല എവിടേക്കുമില്ല; യുവന്റസുമായുള്ള കരാര്‍ 2022 വരെ നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ടൂറിന്‍: ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ മുന്നേറ്റനിരയിലെ കുന്തമുന താരം അര്‍ജന്റീനയുടെ പോളോ ഡിബാല 2022വരെ യുവന്റസില്‍ തന്നെ തുടരും. നിലവിലെ സീരി എ ചാംപ്യന്‍മാരായ യുവന്റസുമായി താരം പുതിയ കരാറൊപ്പുവെച്ചു.

മെസ്സിക്കു ശേഷം അര്‍ജന്റീനയുടെ സൂപ്പര്‍ താരമാകുമെന്ന് വിലയിരുത്തുന്ന ഡിബാലയ്ക്കായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി സ്പാനിഷ് ലീഗ് ക്ലബ്ബുകളായ ബാഴ്‌സലോണ, റിയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ വലവിരിച്ചിരുന്നവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ സീസണില്‍ 23 കാരനായ ഡിബാല ക്ലബ്ബിന് വേണ്ടി 16 ഗോളുകള്‍ നേടിയിരുന്നു. എല്ലാകാര്യത്തിലും വിജയിക്കണമെങ്കില്‍ യുവന്റസാകും ഏറ്റവും മികച്ചതെന്ന് താരം കരാര്‍ ഒപ്പുവെച്ച് വ്യക്തമാക്കി. എത്ര തുകയ്ക്കാണ് കരാര്‍ പുതുക്കിയതെന്ന് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിക്ക് നേരെയും ആക്രമണം; വളഞ്ഞിട്ട് നടുറോഡില്‍ തലയ്ക്കടിച്ച് വീഴ്ത്തി

റിയാന്‍ പരാഗില്ല; ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് ഋതുരാജ് ഗെയ്ക്‌വാദ്

അമ്മയിലെ തര്‍ക്കം നിയമത്തിന്റെ വഴിയെ; അന്‍സബിയുടെ പരാതിയില്‍ ലക്ഷ്മി പ്രിയയോട് ഹാജരാകാന്‍ പൊലീസ്

നാളെ മക്കളുടെ ലഞ്ച് ബോക്സിൽ എന്ത് കൊടുത്തുവിടുമെന്ന ടെൻഷനിലാണോ? ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ചില ടിപ്സ്

കാസര്‍കോട് കെഎം ഷാജിക്ക്, കോഴിക്കോട് എപി അനില്‍ കുമാറിന്; മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി ഉത്തരവ്

SCROLL FOR NEXT