Sports

ഡിവില്ല്യേഴ്‌സല്ല, കത്തിക്കയറിയത് ക്രിസ് മോറിസ്; പഞ്ചാബിന് ലക്ഷ്യം 172 റണ്‍സ്

ഡിവില്ല്യേഴ്‌സല്ല, കത്തിക്കയറിയത് ക്രിസ് മോറിസ്; പഞ്ചാബിന് ലക്ഷ്യം 172 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: കിങ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നില്‍ 172 റണ്‍സ് വിജയ ലക്ഷ്യം വച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.

മികച്ച രീതിയില്‍ പന്തെറിഞ്ഞ പഞ്ചാബ് താരങ്ങളുടെ തന്ത്രത്തില്‍ ബാംഗ്ലൂര്‍ കുഴങ്ങുന്ന കാഴ്ചയായിരുന്നു ഷാര്‍ജയില്‍. മികച്ച ഫോമിലുള്ള ഡിവില്ല്യേഴ്‌സ് രണ്ട് റണ്ണുമായി മടങ്ങിയതും ബാംഗ്ലൂരിന് തിരിച്ചടിയായി.

39 പന്തില്‍ മൂന്ന് ഫോറുകളുമായി 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. എട്ട് പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 25 റണ്‍സ് വാരിയ ക്രിസ് മോറിസാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 18 പന്തില്‍ 20 റണ്‍സും ആരോണ്‍ ഫിഞ്ച് 12 പന്തില്‍ 18 റണ്‍സും കണ്ടെത്തി. ശിവം ഡുബെ 19 പന്തില്‍ 23 റണ്‍സെടുത്തു.

പഞ്ചാബിന് മുഹമ്മദ് ഷമി, എം അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷദീപ് സിങ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT