Sports

ഡേവിഡ് സില്‍വ ലാസിയോയിലേക്ക്?  പ്രതിഫലത്തിന് പുറമെ ആഡംബര വീടും സഞ്ചരിക്കാന്‍ ജറ്റ് വിമാനവും വാഗ്ദാനം

ഡേവിഡ് സില്‍വ ലാസിയോയിലേക്ക്?  പ്രതിഫലത്തിന് പുറമെ ആഡംബര വീടും സഞ്ചരിക്കാന്‍ ജറ്റ് വിമാനവും വാഗ്ദാനം

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: നീണ്ട പത്ത് വര്‍ഷങ്ങള്‍ കളിച്ച ശേഷം ഈ സീസണോടെ സ്പാനിഷ് താരം ഡേവിഡ് സില്‍വ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസസ്റ്റര്‍ സിറ്റിയോട് വിട പറഞ്ഞു. 2010ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച ഏറ്റവും മികച്ച സ്പാനിഷ് താരമായി സില്‍വ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

34കാരനായ താരത്തിനായി നിരവധി ടീമുകള്‍ രംഗത്തുണ്ട്. ഇറ്റാലിയന്‍ ക്ലബ് ലാസിയോ സ്പാനിഷ് മധ്യനിര താരത്തെ ഏത് വിധേനയും ടീമിലെത്തിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷത്തെ കരാറില്‍ സില്‍വയെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് ലാസിയോ ശ്രമിക്കുന്നത്. 

പ്രതിഫലത്തിന് പുറമെ ക്ലബ് മറ്റ് ആകര്‍ഷകമായ ഓഫറുകളും മുന്നോട്ട് വച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറയുന്നു. ആഴ്ചയില്‍ നല്‍കുന്ന പ്രതിഫലത്തിന് പുറമെ റോമില്‍ ആഡംബര വീടും സഞ്ചരിക്കാന്‍ ജറ്റ് വിമാനം എന്നിവയാണ് സ്പാനിഷ് താരത്തിന് ക്ലബ് നല്‍കിയിരിക്കുന്ന വാഗ്ദാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാഞ്ചസ്റ്റര്‍ സിറ്റിക്കായി 300ലേറെ മത്സരങ്ങള്‍ കളിച്ച താരം ക്ലബിനൊപ്പം നാല് പ്രീമിയര്‍ ലീഗ്, രണ്ട് എഫ്എ കപ്പ്, അഞ്ച് ലീഗ് കപ്പ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം നോര്‍വിച്ചിനെതിരായ മത്സരത്തോടെയാണ് താരം സിറ്റിയോട് വിട പറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT