Sports

ഡ്രീം ഹാട്രിക്കിന് ആരെയെല്ലാം വേണം? കോഹ്‌ലിയുടെ ചോര വേണ്ട, രോഹിത്തിനെ വീഴ്ത്തണം

കോഹ്ലിയെ അവഗണിച്ച് നസീം നല്‍കിയ ഉത്തരമാണ് ക്രിക്കറ്റ് പ്രേമികളെ കൗതുകത്തിലാക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഡ്രീം ഹാട്രിക്കില്‍ ആരുടെയെല്ലാം വിക്കറ്റ് വേണം എന്ന ചോദ്യമാണ് പാകിസ്ഥാന്‍ കൗമാര പേസര്‍ നസീം ഷായെ തേടിയെത്തിയത്. അതില്‍ കോഹ്ലിയെ അവഗണിച്ച് നസീം നല്‍കിയ ഉത്തരമാണ് ക്രിക്കറ്റ് പ്രേമികളെ കൗതുകത്തിലാക്കുന്നത്.

ഡ്രീം ഹാട്രിക് തികയ്ക്കാന്‍ ആരുടെയെല്ലാം വിക്കറ്റ് വേണം എന്ന ചോദ്യത്തിന് ജോ റൂട്ട്, രോഹിത് ശര്‍മ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ പേരാണ് നസീം നല്‍കുന്നത്. കോഹ് ലിയെ അവഗണിച്ച് രോഹിത്തിനെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണ് ചര്‍ച്ചയാവുന്നത്. 

16ാം വയസില്‍ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് നസീം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കായിരുന്നു അത്. 2019 നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറി ഇത്രയും ചെറിയ പ്രായത്തില്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഒന്‍പതാമത്തെ താരവുമായി നസീം. 

ടെസ്റ്റില്‍ ഹാട്രിക് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് നസീം. ടെസ്റ്റില്‍ നാലേ നാല് മത്സരം മാത്രം കളിച്ച നസീം ആറ് ഇന്നിങ്‌സില്‍ നിന്ന് വീഴ്ത്തിയത് 13 വിക്കറ്റ്. ഇക്കണോമി 3.48 മാത്രം. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്കും എത്തി. പാകിസ്ഥാന്റെ ഭാവി താരമെന്ന് വിലയിരുത്തപ്പെടുകയാണ് നസീം ഇപ്പോള്‍. 

നസീം ഷായുടെ കളിപ്പാട്ടമാവും കോഹ് ലി എന്ന വിലയിരുത്തലുമായി പാകിസ്ഥാന്‍ മുന്‍ താരം ഫൈസല്‍ ഇഖ്ബാല്‍ എത്തിയിരുന്നു. കോഹ് ലിക്ക് നസീം ഷാ വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നതിന് തെളിവാണ് ഇപ്പോള്‍ തന്റെ ഡ്രീം ഹാട്രിക് ലിസ്റ്റില്‍ നിന്ന് ഇന്ത്യന്‍ നായകന്റെ പേര് ഒഴിവാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

SCROLL FOR NEXT