Sports

തകര്‍പ്പന്‍ ഹാട്രിക്കോടെ റൂണിയേയും കടത്തി വെട്ടി സല; സീസണിന്റെ ആദ്യ ദിനം സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ 

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി പ്രീമിയര്‍ ലീഗില്‍ റൂണി സൃഷ്ടിച്ച റെക്കോര്‍ഡ് ആണ് ഇവിടെ സല മറികടന്നത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പ്രീമിയര്‍ ലീഗ് സീസണ്‍ ഹാട്രിക്കോടെ തുടങ്ങിയതിന് പിന്നാലെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി സല. സല വല ചലിപ്പിച്ച കളികളില്‍ തുടരെ 35ാം മത്സരമാണ് ലിവര്‍പൂള്‍ ജയിച്ചു കയറുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി പ്രീമിയര്‍ ലീഗില്‍ റൂണി സൃഷ്ടിച്ച റെക്കോര്‍ഡ് ആണ് ഇവിടെ സല മറികടന്നത്. 

റൂണി വല കുലുക്കിയ കളികളില്‍ തുടരെ 34 തവണ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയിച്ചു കയറിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. 2008 മുതല്‍ 2011 വരെയുള്ള സമയത്തായിരുന്നു ഇത്. 1988ന് ശേഷം പ്രീമിയര്‍ ലീഗ് സീസണിന്റെ ആദ്യ ദിനത്തില്‍ ഹാട്രിക് നേടുന്ന ആദ്യ ലിവര്‍പൂള്‍ താരവുമായി സല. 1988-89 സീസണില്‍ ലിവര്‍പൂളിന്റെ ജോണ്‍ അല്‍ഡ്രിഡ്ജ് ആണ് സലക്ക് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയത്. 

ലീഡ്‌സിനെതിരെ നാലാം മിനിറ്റില്‍ സലയുടെ ഷോട്ട് പ്രതിരോധ നിര താരത്തിന്റെ കൈകളില്‍ തട്ടിയതോടെയാണ് പെനാല്‍റ്റി ലഭിച്ചത്. 33ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ഫ്രീകിക്ക് ലീഡ്‌സ് താരം ഹെഡ് ചെയ്ത അകറ്റിയത് കൈക്കലാക്കിയായിരുന്നു ഇടം കാലുകൊണ്ട് സലയുടെ വെടിയുണ്ട...86ാം മിനിറ്റില്‍ ഫാബിനോയെ പോസ്റ്റില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു സലയുടെ മൂന്നാമത്തെ ഗോള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി എസ് സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ഭുവനേശ്വരന്റെ കൊലപാതകത്തിന് പിന്നില്‍ എസ്എഫ്‌ഐ ഗുണ്ടകള്‍: ജി സുധാകരന്‍

1,40,000 രൂപ പ്രതിമാസ സ്കോളർഷിപ്പ്, 1000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജപ്പാനിൽ പഠിക്കാം

ഗീതാ ഗോപിക്കെതിരെ അപകീര്‍ത്തി പ്രചാരണം, സിസി മുകുന്ദന്റെ പി എ അറസ്റ്റില്‍

ലോക കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചു; സഞ്ജുവും ബുംറയും ഐസിസി പുരസ്‌കാര പട്ടികയില്‍

'മോഹന്‍ലാല്‍, വിജയ്, പിന്നെ ഹാഷിറും...'; മമ്മൂട്ടിയ്ക്കും രജനിക്കും കിട്ടാക്കനിയായ എലൈറ്റ് ക്ലബ്ബില്‍ വാഴ 2

SCROLL FOR NEXT