Sports

'തിന്നുകയും ഇല്ലാ...'അവസാന ഓവറില്‍ സിംഗിള്‍ നിഷേധിച്ച് ജാദവ്, അതും ജഡേജക്ക്; ഒഴിവാക്കണം എന്ന് മുറവിളി 

17ാം ഓവറില്‍ ധോനി പുറത്തായതിന് പിന്നാലെ ക്രീസിലേക്ക് എത്തിയ ജാദവ് പക്ഷേ ആരാധകരുടെ വിമര്‍ശനവും ഏറ്റുവാങ്ങിയാണ് ക്രീസ് വിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: റണ്‍റേറ്റ് മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ഘട്ടത്തില്‍ 12 പന്തില്‍ നിന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കേദാര്‍ ജാദവ് 7 റണ്‍സ് നേടിയത്. 17ാം ഓവറില്‍ ധോനി പുറത്തായതിന് പിന്നാലെ ക്രീസിലേക്ക് എത്തിയ ജാദവ് പക്ഷേ ആരാധകരുടെ വിമര്‍ശനവും ഏറ്റുവാങ്ങിയാണ് ക്രീസ് വിട്ടത്. 

18 പന്തില്‍ നിന്ന് ജയിച്ചാല്‍ 39 റണ്‍സ് വേണ്ടപ്പോള്‍ ക്രീസിലെത്തിയ ജാദവ് നേരിട്ട ആദ്യ രണ്ട് പന്തും ഡോട്ട് ബോള്‍. 18ാം ഓവറില്‍ സാം കറാനെ റസല്‍ മടക്കി. മറുവശത്ത് ജാദവ് തുടര്‍ന്നത് റണ്‍സ് കണ്ടെത്താനാവാതെ. 12 ഓവറില്‍ 36 റണ്‍സ് എന്ന ഘട്ടം വന്നപ്പോള്‍ ആറ് പന്തില്‍ നിന്ന് ജാദവ് കണ്ടെത്തിയത് ഒരു റണ്‍സ്. 

സുനില്‍ നരെയ്‌നിന് എതിരേയും ജാദവ് ബുദ്ധിമുട്ടി. ആറ് പന്തില്‍ നിന്ന് ജയിക്കാന്‍ 26 റണ്‍സ് എന്ന നിലയിലേക്ക് ചെന്നൈ വീണു. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നിഷേധിച്ചാണ് ജാദവ് തുടങ്ങിയത്. മറുവശത്ത് രവീന്ദ്ര ജഡേജ ആയിരുന്നു എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടത്. വാലറ്റക്കാരന്‍ അല്ലാത്ത, ജഡേജയെ പോലൊരു താരത്തിന് സ്‌ട്രൈക്ക് നിഷേധിക്കുക കൂടി ചെയ്തതോടെ ജാദവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റണം എന്ന ആവശ്യം ശക്തമായി. 

അവസാന മൂന്ന് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും ജഡേജയില്‍ നിന്ന് വന്നു. എന്നാല്‍ 10 റണ്‍സിന്റെ തോല്‍വിയിലേക്ക് ചെന്നൈ വീണു. 22,26,3 എന്നതാണ് സീസണിലെ കഴിഞ്ഞ മത്സരങ്ങളില്‍ നിന്നുള്ള കേദാര്‍ ജാദവിന്റെ സ്‌കോര്‍. ചെന്നൈയാവട്ടെ ആറ് കളിയില്‍ നിന്ന് നാലാമത്തെ തോല്‍വിയിലേക്ക് വീണു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT